ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പൊന്മിനിശ്ശേരി വീട്ടില്‍ ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണി (40) പിടിയിൽ.
ആറു മാസക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇരിങ്ങാലക്കുട സബ്ബ് കോടതിയിൽ കേസ്സിന്റെ വിചാരണക്കായി ഹാജരായി തിരികെ പോകുന്നതിന് മാത്രമായി തിങ്കളാഴ്ച്ച ജില്ലയിൽ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിയിരുന്നു. എന്നാൽ ജില്ലയിൽ പ്രവേശിച്ച ജിൻ്റോ കോടതിയിൽ ഹാജരാകാതെ ആളൂരുള്ള സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് കവർച്ചാ കേസിലും, നാല് വധശ്രമക്കേസിലും, വീടികയറി ആക്രമണം നടത്തിയ കേസിലും ഉൾപ്പെടെ ഏഴ് ക്രമിനൽ കേസുകളിലെ പ്രതിയാണ് ജിന്റോ ജോണി.
Leave a Reply