ഇരിങ്ങാലക്കുട : കാട്ടൂര്‍ പറയങ്കടവ് നടപ്പാലത്തിന്റെ പരിസരത്ത് കാട് കയറി.
യാത്രക്കാർക്ക് ഭീഷണിയായാണ് പാലത്തിന് താഴെ പൊന്തക്കാട് വളർന്നുനിൽക്കുന്നത്. ഇതിനുള്ളിലെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
എടത്തിരുത്തി – കാട്ടൂര്‍ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലപ്പഴക്കം ചെന്ന പാലം ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കുമുള്ള ആശ്രയമാണ്.
കിഴക്കേ കടവിലെ കാട് വെട്ടിമാറ്റി യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply