ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബി.വി.എം. ഹൈസ്കൂളിൽ ആരംഭിച്ച റിക്രിയേഷൻ സെൻ്റർ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ടി.സി. യോഹന്നാൻ ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർഥിയും മുൻ മാനേജരുമായ വർഗ്ഗീസ് പന്തല്ലൂക്കാരൻ്റെ സ്പോൺസർഷിപ്പിലാണ് റിക്രിയേഷൻ സെൻ്റർ ആരംഭിച്ചത്.
സ്കൂൾ മാനേജർ ടി.പി. ആൻ്റോ അധ്യക്ഷത വഹിച്ചു.
സ്‌കൂൾ വികസനസമിതി ഫണ്ട് സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാന കൂപ്പൺ പ്രകാശനം ആളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ജോജോ നിർവഹിച്ചു. വികസന സമിതി കൺവീനറും വാർഡ് മെമ്പറുമായ ഓമന ജോർജ്ജ് ഏറ്റുവാങ്ങി.
ദി കാത്തലിക് എജ്യൂക്കേഷൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ ആൻ്റോ കെ. ദേവസ്സി, റിട്ട. അധ്യാപകനും മുൻ മാനേജിങ് ഡയറക്ടറുമായ കെ.എ. ചാക്കുണ്ണി, പി.ടി.എ. പ്രസിഡൻ്റ് ടി.എച്ച്. സുധീർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
സർദാർ വല്ലഭായ് പട്ടേൽ സ്മരണയ്ക്കായി ദേശീയ ഐക്യദിനാചരണത്തിൻ്റെ ഭാഗമായി അഭിനവ് ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ ജെൻവിൻ ക്രിസ്റ്റി ജെൻസൻ നന്ദിയും പറഞ്ഞു.












Leave a Reply