കതിർപ്പിള്ളി കുളം നവീകരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഊരകം വെസ്റ്റ് 11-ാം വാർഡിൽ പെട്ട കതിർപ്പിള്ളി
കുളം നവീകരണത്തിൻ്റെ പാതയിലേക്ക് .

37 വർഷങ്ങൾക്കു ശേഷമാണ് കതിർപ്പിള്ളി കുളം നവീകരിക്കുന്നത്. സർവ്വേ നടപടികൾ പൂർത്തീകരിച്ച് കുളം വൃത്തിയാക്കി കുളത്തിന് ചുറ്റും കരിങ്കൽ ഭിത്തികൾ ഉയർത്തി ആവശ്യമായ ലൈറ്റിങ്ങും നടപ്പാതയും റാംപും അടക്കമുള്ള പ്രവർത്തികളാണ് നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .

ആദ്യഘട്ടത്തിൽ കുളത്തിനു ചുറ്റും കരിങ്കൽ ഭിത്തി കെട്ടി ഉയർത്തും. പിന്നീട് കുളം വൃത്തിയാക്കി റാംപ് നിർമ്മിക്കും.

രണ്ടാം ഘട്ടത്തിൽ പാത്ത് വേയും ലൈറ്റിങ്ങും അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കും. നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
കുളം നവീകരിക്കുന്നത്.

നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ്.
ജെ. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു ചുക്കത്ത്, റിജു പോട്ടക്കാരൻ, പി ടി ജോയ്, ബെന്നി കാരേപറമ്പിൽ, ജേക്കബ്ബ് പട്ടത്ത്, രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അസി. എഞ്ചിനിയർ സിമി സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *