ഇരിങ്ങാലക്കുട : ജനപ്രിയ കോൺഗ്രസ് നേതാവ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി, മണ്ഡലം പ്രസിഡൻ്റുമാരായ സി.എസ്. അബ്‌ദുൾ ഹഖ്, സാജു പാറേക്കാടൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്ട്, സെക്രട്ടറിമാരായ എം.ആർ. ഷാജു, വി.സി. വർഗീസ്, ശ്രീജിത്ത് പട്ടത്ത്, സതീഷ് പുളിയത്ത്, നഗരസഭ കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, മിനി സണ്ണി, ഒ.എസ്. അവിനാഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply