ഇരിങ്ങാലക്കുട : ഓപ്പറേഷൻ കാപ്പയുടെ ഭാഗമായുള്ള തൃശൂർ റൂറൽ പൊലീസിന്റെ വേട്ട തുടരുന്നു.
കുപ്രസിദ്ധ ഗുണ്ടയായ കരുവന്നൂര്‍ ചെറിയപാലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അക്ഷയ് (23) എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചു.
അക്ഷയ് ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അക്ഷയ്ക്ക് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും ചേർപ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജൻ, സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. സുബിന്ദ്, എ.എസ്.ഐ. ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.
2025ൽ മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 71 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 210 ഗുണ്ടകളെ കാപ്പ ചുമത്തി. 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുളള നടപടികൾ സ്വീകരിച്ചു.












Leave a Reply