ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബിആർസി യിലെ ഓട്ടിസം സെൻറർ ക്രിസ്മസ് ആഘോഷിച്ചു.
മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
ബിപിസി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി അധ്യക്ഷത വഹിച്ചു.
കുട്ടികളും രക്ഷിതാക്കളും കേക്കുമുറിച്ചും സമ്മാനങ്ങൾ കൈമാറിയും ക്രിസ്തുമസ് ആഘോഷിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ആതിര രവീന്ദ്രൻ, നിഷ പോൾ എന്നിവർ നേതൃത്വം നൽകി.
Leave a Reply