ഇരിങ്ങാലക്കുട : യു. എ. ഇ. യിലെ കരുവന്നൂർക്കാരുടെ കൂട്ടായ്മയായ “ഏക യു. എ. ഇ.”യും സജി ചെറിയാൻ ആൻഡ് തോമസ് കോയാട്ട് ഫൗണ്ടേഷനും ചേർന്ന് കരുവന്നൂർ പൊട്ടുച്ചിറയിലെ നിർധന കുടുംബത്തിന് ഒരുക്കിയ സ്നേഹ ഭവനത്തിൻ്റെ താക്കോൽ ദാനം ഏപ്രിൽ 7ന് രാവിലെ 10 മണിക്ക് നടക്കും.
ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. പി.ആർ. ബിജോയ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വാർഡ് കൗൺസിലർമാർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ താക്കോൽ കൈമാറ്റ ചടങ്ങ് നടക്കുക.
11 വർഷത്തോളമായി യു. എ. ഇ. യിൽ പ്രവർത്തിച്ചു വരുന്ന “ഏക – യു.എ.ഇ.” എന്ന കൂട്ടായ്മ കരുവന്നൂർക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, കല, സാംസ്കാരികം എന്നീ മേഖലകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു.
“ഏക – യു.എ.ഇ.” യുടെ രക്ഷാധികാരി ഷാജി അബ്ബാസിന്റെ നേതൃത്വത്തിൽ സൈഫുദ്ദീൻ ട്രയാങ്കിൾ ബിൽഡേഴ്‌സ് എന്ന കോൺട്രാക്ടിംഗ് കമ്പനിയാണ് സ്നേഹ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.
ബെന്നി തേലപ്പിള്ളിയാണ് 250-ഓളം അംഗങ്ങളുള്ള കൂട്ടായ്മയുടെ ചെയർമാൻ.
Leave a Reply