ഇരിങ്ങാലക്കുട : എൽ ഡി എഫ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രകടന പത്രിക നിർദ്ദേശക സദസ്സ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു.
ജനാഭിപ്രായങ്ങളേക്കാൾ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതുകൊണ്ടാണ് ഇരിങ്ങാലക്കുട നഗരസഭയിൽ വികസനം മുരടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കൂട നഗരസഭയിൽ നടപ്പാക്കേണ്ട വികസന- ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച എൽ ഡി എഫിൻ്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ബഹുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് നഗരസഭയിലെ 43 വാർഡുകളിലും സജഷൻ ബോക്‌സുകൾ സ്ഥാപിക്കുന്ന പരിപാടിയിലൂടെ ജനപക്ഷ വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നതെന്നും പി.കെ. ഷാജൻ കൂട്ടിച്ചേർത്തു.
മാപ്രാണം സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ. രാജൻ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, സിപിഐ മണ്ഡലം കമ്മിറ്റിയംഗം കെ.എസ്. പ്രസാദ്, കേരള കോൺഗ്രസ്സ്(എം) മണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ്, ആർ.ജെ.ഡി. മണ്ഡലം പ്രസിഡൻ്റ് എ.ടി. വർഗ്ഗീസ്, എൻ.സി.പി. മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് മണപ്പെട്ടി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ,
ആർ.എൽ. ശ്രീലാൽ, ഡോ. കെ.പി. ജോർജ്ജ്, അൽഫോൺസ തോമസ്, ടി.കെ. ജയാനന്ദൻ എന്നിവർ പ്രസംഗിച്ചു.
എം.ബി. രാജു സ്വാഗതവും ആർ.എൽ. ജീവൻലാൽ നന്ദിയും പറഞ്ഞു.












Leave a Reply