ഇരിങ്ങാലക്കുട : കേരള സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ 27 സെല്ലുകളിലായി നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് മുഖ്യാതിഥിയായി.
എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ആർ എൻ അൻസാർ സന്ദേശം നൽകി.
ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ എസ് ഷാജിത പദ്ധതി വിശദീകരണം നടത്തി.
എൻ എസ് എസ് ജില്ലാ കൺവീനർ എം വി പ്രതീഷ് സ്വാഗതവും, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്
പ്രോഗ്രാം ഓഫീസർ ഡോ കെ എസ് ഇന്ദുലേഖ നന്ദിയും പറഞ്ഞു.
കേരളത്തിൽ 3100 എൻ എസ് എസ് ക്യാമ്പുകൾ “സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത” എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്നുണ്ട്.
മാലിന്യമുക്തം, ലഹരി വിമുക്തി തുടങ്ങി വിവിധ പ്രചാരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രൊജക്റ്റുകൾ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ നടപ്പാക്കും.
വയോജന സന്ദർശനം, മൂല്യനിർമ്മിത വസ്തുക്കളുടെ നിർമ്മാണം, തദ്ദേശീയ തനത് പ്രവർത്തനം, സത്യമേവ ജയതേ, സുസ്ഥിര ജീവിതശൈലി തുടങ്ങിയ ബോധവത്കരണ പരിപാടികൾ, സുകൃത കേരളം, സ്നേഹ സന്ദർശനം, കൂട്ടുകൂടി നാടു കാണുക, ഹരിത സമൃദ്ധി, മൂല്യനിർമാണം സൃഷ്ടിപരതയിലൂടെ, പുസ്തക പയറ്റ്, നേതൃത്വപാടവം, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പിലൂടെ നടപ്പാക്കുക.
പ്രഭ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബി ആർ സി യുടെ നിയന്ത്രണത്തിലുള്ള ഓട്ടിസം സെന്ററിലേക്ക് വേണ്ട ഹെൽത്ത് എയ്ഡ് വിതരണവും, വയനാട് ചാലഞ്ച് ഫണ്ട് കൈമാറ്റവും മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.
ക്യാമ്പ് ക്യാമ്പയിനിങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
Leave a Reply