ഇരിങ്ങാലക്കുട : എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് & റേഞ്ചർ യൂണിറ്റുകളുടെ ഈ വർഷത്തെ ത്രിദിന യൂണിറ്റ് ക്യാമ്പിന് തുടക്കമായി.
പി.ടി.എ. പ്രസിഡൻ്റ് എ.സി. കുമാരൻ അധ്യക്ഷത വഹിച്ചു.
സ്കൂളിൻ്റെ കറസ്പോണ്ടൻ്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സി.ജി. സിൻല അനുഗ്രഹപ്രഭാഷണം നടത്തി.
ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക സിന്ധു എം. ചന്ദ്രൻ ആശംസകൾ അർപ്പിച്ചു.
സ്കൗട്ട് മാസ്റ്റർ ഡോ. എസ്.ആർ. രാകേഷ് സ്വാഗതവും റേഞ്ചർ ലീഡർ പി.എസ്. സരിത നന്ദിയും പറഞ്ഞു.












Leave a Reply