ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
അരിപ്പാലം സെന്ററിൽ നടന്ന അനുസ്മരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.ആർ. ഷാജു, ടി.ആർ. രാജേഷ്, ടി.എസ്. പവിത്രൻ, പഞ്ചായത്ത് മെമ്പർമാരായ കത്രീന ജോർജ്ജ്, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മെമ്പർ ലാലി വർഗ്ഗീസ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് മാത്യു നന്ദിയും പറഞ്ഞു.
Leave a Reply