ഇരിങ്ങാലക്കുട : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ ഈദ് ഫെസ്റ്റും സ്നേഹ സ്പർശം, കാരുണ്യ സ്പർശം എന്നീ ഡോക്യുമെന്ററികളുടെ പ്രകാശനവും ചാപ്പാറ ഗ്രീൻലിയ ട്രീ റിസോർട്ടിൽ നടന്നു.
അഭിനേതാവ് ബിനു അടിമാലി ഉദ്ഘാടനം നിർവ്വഹിച്ചു.
ആക്റ്റിങ് പ്രസിഡന്റ് ഷഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു.
സംവിധായകൻ ആര്യൻ വിജയ്, സിനിമാതാരം അശ്വതി എന്നിവർ മുഖ്യാതിഥികളായി.
916 കുഞ്ഞൂട്ടൻസ് സിനിമയിലെ താരങ്ങളായ ഷാൻ, ദീപക്ക്, നിഹാര ലക്ഷ്മി, ഷാനവാസ്, കബീർ, ദിനേശൻ എന്നിവർക്ക് സ്നേഹാദരം നൽകി.
ഡോ. ആമിന മജീദ്, പി.എം.എ. ഖാദർ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി മെഹർബാൻ ഷിഹാബ് സ്വാഗതവും ജെമി സിജോ നന്ദിയും പറഞ്ഞു.
തുടർന്ന് പുനർജ്ജനി പുലരി ക്ലബ്ബ്, സ്റ്റാഫ് ആൻഡ് കമ്മറ്റി അംഗങ്ങളായ അനൂപ് അശോകൻ, ഹസീന ഷംസുദ്ദീൻ, ടി.കെ. അബ്ദുൽ, ഹസീന സലാം, ഫാത്തിമ ഷക്കൂർ, ശശി എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
Leave a Reply