ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയെ അന്താരാഷ്ട്ര മാലിന്യമുക്ത നഗരസഭ (ശുചിത്വ നഗരസഭ)യായി ചെയർ പേഴ്‌സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ അൽഫോൺസ തോമസ്, സന്തോഷ് ബോബൻ, പി.ടി. ജോർജ്ജ്, ടി.വി. ചാർലി, ബിജു പോൾ അക്കരക്കാരൻ, സതി സുബ്രഹ്മണ്യൻ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഹെൽത്ത് ഇൻസ്പെക്‌ടർ എം.പി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭയിലെ 41 വാർഡുകളിലും ഏറ്റവും മികച്ച രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുകയും ഹരിതകർമ്മസേനയ്ക്ക് കൃത്യമായി യൂസർഫീ നൽകി അജൈവമാലിന്യങ്ങൾ കൈമാറുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്ത വീട്ടുടമകളെ സർട്ടിഫിക്കറ്റ് നൽകി പൊന്നാടയണിച്ച് ആദരിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.
Leave a Reply