ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി.
ഐഡിബിഐ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഐഡിബിഐ ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ ഫിലോമിൻ അനുരാഗ് വിശിഷ്ടാതിഥിയായി.
വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ കെ.ആർ. ഹേന, ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് എം.കെ. അജിത സ്വാഗതവും, കംപ്യൂട്ടർ സയൻസ് അധ്യാപിക ഇന്ദുകല രാമനാഥ് നന്ദിയും പറഞ്ഞു.
Leave a Reply