ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാൻഡ്- എ കെ പി ജംഗ്ഷൻ റോഡിൽ എംഎൽഎ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ഏറെ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാരുടെ പരാതി.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് തന്നെ കുഴി രൂപപ്പെട്ടിരുന്നു. അന്ന് ഇതുവഴി ബൈക്കിൽ വരികയായിരുന്നു ഭാര്യയും ഭർത്താവും കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചെങ്കിലും ഭാര്യ ഗട്ടറിൽ വീഴുകയും പുറകെ വന്ന ബസ്സ് ശരീരത്തിലൂടെ കയറിയിറങ്ങി അവർ മരിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
തുടർന്ന് നാട്ടുകാർ നിരന്തരമായി ഗട്ടറിനു മുൻപിൽ സമരം ചെയ്തതിനുശേഷമാണ് റോഡ് ശരിയാക്കിയത്.
രണ്ടുമാസം മുമ്പ് ഈ ഗട്ടറിന് സമീപമുള്ള വീട്ടുകാർ കോൺക്രീറ്റ് ഇട്ട് കുഴി അടച്ചിരുന്നെങ്കിലും വീണ്ടും ഇവിടെ കുഴിയായിരിക്കുകയാണ്.
അതിനാൽ തന്നെ എത്രയും വേഗം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലെ അപകടാവസ്ഥ ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.












Leave a Reply