ഇരിങ്ങാലക്കുട : കൽപ്പറമ്പ് സ്കൂളിൽ വെച്ച് ചേർന്ന് ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസ്മാ ബീവി ലത്തീഫ് മുഖ്യാതിഥിയായി.
സ്കൂൾ മാനേജർ ഫാ. പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് നടപടിക്രമങ്ങൾ വിശദീകരിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ കത്രീന ജോർജ്ജ്, വാർഡ് മെമ്പർ ജൂലി ജോയ്, ബി.വി.എം.എച്ച്.എസ്.എസ്. പിടിഎ പ്രസിഡൻ്റ് മേരി കവിത, വടക്കുംകര ജി.യു.പി.എസ്. പി.ടി.എ. പ്രസിഡൻ്റ് രാധാകൃഷ്ണൻ, എച്ച്.സി.സി.എൽ.പി.എസ്. പി.ടി.എ. പ്രസിഡൻ്റ് വിക്ടർ, ബി.വി.എം.എച്ച്.എസ്. ഹെഡ്മിസ്ട്രസ്സ് എ.ജെ. ജെൻസി, ജി.യു.പി.എസ്. ഹെഡ്മിസ്ട്രസ്സ് ഷിനി, എച്ച്.സി.സി.എൽ.പി.എസ്. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ ബിജു ആന്റണി സ്വാഗതവും വികസന സമിതി കൺവീനർ ഡോ. കെ.വി. രാജേഷ് നന്ദി പറഞ്ഞു.
ഒക്ടോബർ 8, 9,10 തിയ്യതികളിലായി കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്.എസ്., വടക്കുംകര ജി.യു.പി.എസ്., കൽപ്പറമ്പ് എച്ച്.സി.സി.എൽ.പി.എസ്. എന്നീ മൂന്ന് സ്കൂളുകളിലായാണ് ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം നടക്കുന്നത്.
Leave a Reply