ഇരിങ്ങാലക്കുടയിൽ വികസന സദസ്സ് നടത്തി ബിജെപി

ഇരിങ്ങാലക്കുട : നഗരസഭയിൽ എൻഡിഎ അധികാരത്തിൽ വന്നാൽ ഇരിങ്ങാലക്കുടയിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്ന് സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളുടെ അഭിപ്രായം അറിയാൻ “വികസന സദസ്സ് ” സംഘടിപ്പിച്ചു.

ബിജെപി ഇരിങ്ങാലക്കുട ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ നടന്ന വികസന സദസ്സ് സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ടൗൺ ഏരിയ പ്രസിഡൻ്റ് ലിഷോൺ ജോസ് കാട്ട്ളാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം വികസന കാഴ്ചപ്പാടുകൾ പങ്കുവച്ചു.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സുധീർ ബേബി സമാപന പ്രഭാഷണം നടത്തി.

ടൗൺ ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ് സ്വാഗതവും വാർഡ് കൗൺസിലർ അമ്പിളി ജയൻ നന്ദിയും പറഞ്ഞു.

ടൗൺ പ്രഭാരി രമേശ് അയ്യർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് സിക്സൺ മാളക്കാരൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് ലീന ഗിരീഷ്,
ലാംബി റാഫേൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *