ഇരിങ്ങാലക്കുട :
ആശാവർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക, അംഗൻവാടി ജീവനക്കാർക്ക് അധികവേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ കൂട്ട ധർണ്ണ നടത്തി.
ധർണ്ണ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടി.ആർ. ഷാജു, ടി.ആർ. രാജേഷ്, ബ്ലോക്ക് ട്രഷറർ ടി.എസ്. പവിത്രൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. പ്രഭാകരൻ, പി.പി. ജോയ്, പഞ്ചായത്ത് മെമ്പർമാരായ കത്രീന ജോർജ്, ജൂലി ജോയ്, വി.ജി. അരുൺ, നിക്സൺ വർഗ്ഗീസ്, സോണി പാറക്കൽ എന്നിവർ പ്രസംഗിച്ചു.
ലാലി വർഗ്ഗീസ് സ്വാഗതവും, കെ.എസ്. അജി നന്ദിയും പറഞ്ഞു.
Leave a Reply