ഇരിങ്ങാലക്കുട : ആളൂർ ജംഗ്ഷൻ വികസിപ്പിക്കുന്നതിനും, മോടി പിടിപ്പിക്കുന്നതിനും വേണ്ടി യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എം.എൽ.എ. ആയിരുന്ന അഡ്വ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി അനുവദിച്ച 2 കോടി രൂപ നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഇടതു മുന്നണിയുടേതെന്ന് കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ഇതിനെതിരെ സമരരംഗത്ത് ഇറങ്ങുവാനും ആളൂരിൽ ചേർന്ന കേരള കോൺഗ്രസ് മണ്ഡലംതല കുടുംബ സംഗമം തീരുമാനിച്ചു.
സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ സംഗമം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ, ഭാരവാഹികളായ ജോബി മംഗലൻ, ജോജോ മാടവന, ഷീല ഡേവിസ് ആളൂക്കാരൻ, ജോർജ്ജ് കുറ്റിക്കാടൻ, തോമസ് തുളുവത്ത്, റാൻസി സണ്ണി മാവേലി, തോമസ് ടി.എ. തോട്ട്യാൻ, നെൽസൺ മാവേലി, ജോൺസൻ മാടവന, ജോബി കുറ്റിക്കാടൻ, ജോയ് മാടവന, ജോർജ്ജ് മംഗലൻ, ആന്റണി ഡേവിസ് ആളൂക്കാരൻ, പീയൂസ് കുറ്റിക്കാടൻ, വർഗ്ഗീസ് തോട്ട്യാൻ, ബിജു അച്ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply