ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളോടെ പണി പൂർത്തീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തൃശ്ശൂർ ഡിഎംഒ ടി എസ് ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ സന്തോഷ് കുമാർ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മനോജ്, കാർത്തിക ജയൻ, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, മുരിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, കെ പി പ്രശാന്ത്, സരിത സുരേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മോഹനൻ വലിയാട്ടിൽ, റീന ഫ്രാൻസിസ്, കവിത സുനിൽ, മിനി വരിക്കശ്ശേരി, വി എ ബഷീർ, വിപിൻ വിനോദൻ, അമിത മനോജ്, മുരിയാട് പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത്, നിജി വത്സൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി കെ സതീശൻ, എ രാജീവ്, മുരിയാട് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, സിപിഎം മുരിയാട് ലോക്കൽ സെക്രട്ടറി പി ആര് ബാലന്, മുരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടൻ, സിപിഐ മുരിയാട് ലോക്കൽ സെക്രട്ടറി പി ആര് സുന്ദരൻ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടി കെ വർഗീസ് മാസ്റ്റർ, ബിജെപി മുരിയാട് മണ്ഡലം ജനറൽ സെക്രട്ടറി സി എൻ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ സ്വാഗതവും ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ ശ്രീവത്സൻ നന്ദിയും പറഞ്ഞു.
Leave a Reply