ഇരിങ്ങാലക്കുട : അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നടന്ന അനുസ്മരണം സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.
നവോത്ഥാന പോരാട്ടങ്ങളിലെ തിളക്കമാർന്ന അധ്യായത്തിൻ്റെ പേരാണ് മഹാത്മാ അയ്യങ്കാളിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
ബികെഎംയു മണ്ഡലം സെക്രട്ടറി കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എഐഡിആര്‍എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ബികെഎംയു മണ്ഡലം പ്രസിഡൻ്റ് സി.കെ. ദാസൻ എന്നിവർ പ്രസംഗിച്ചു.
കെ.എസ്. പ്രസാദ് സ്വാഗതവും കെ.സി. മോഹൻലാൽ നന്ദിയും പറഞ്ഞു.
Leave a Reply