ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണത്തിന്റെ ഭാഗമായി കെ.കെ.ടി.എം. ഗവ. കോളെജിൽ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേളയും വില്പനയും സംഘടിപ്പിച്ചു.
ഭക്ഷ്യമേള പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു.
എംഎ വിദ്യാർഥികളുടെ ഫോക് ക്വിസ് മത്സരവും തദവസരത്തിൽ നടന്നു.
വിദ്യാർഥികൾ പാകം ചെയ്ത നാടൻ പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും മേളയിൽ വിതരണം ചെയ്തു.
Leave a Reply