ഹൗസ് ഓഫ് പ്രൊവിഡൻസിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : ഹൗസ് ഓഫ് പ്രൊവിഡൻസിൽ ക്രിസ്തുമസ് ആഘോഷിച്ചു.

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ റെക്ടർ റവ ഫാ ഇമ്മാനുവേൽ വട്ടക്കുന്നേൽ ക്രിസ്തുമസ് സന്ദേശം നൽകി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് കേക്ക് മുറിച്ചു.

തൃശ്ശൂർ ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ദിവ്യ അഭീഷ് സമ്മാനദാനം നിർവഹിച്ചു.

പ്രൊവിഡൻസ് ഫ്രട്ടേണിറ്റി മെമ്പർ ഡേവിസ് കരുമാലിക്കൽ, കൗൺസിലർ ഒ എസ് അവിനാഷ്, സെന്റ് ഗബ്രിയേൽ യൂണിറ്റ് ജോസ് കൊള്ളന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹൗസ് ഓഫ് പ്രൊവിഡൻസ് മാനേജർ ബ്രദർ ഗിൽബർട്ട് ഇടശ്ശേരി സ്വാഗതവും പ്രൊവിഡൻസ് ഫ്രട്ടേണിറ്റി അംഗം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *