ഇരിങ്ങാലക്കുട : ഭാവി തലമുറയെ നീന്തൽ പരിശീലനത്തിലൂടെ സ്വയരക്ഷയ്ക്കും സമൂഹത്തിന്‍റെ രക്ഷയ്ക്കും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി തുമ്പൂർ എ.യു.പി. സ്കൂൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമ്പൂർണ ജലസാക്ഷരത പദ്ധതി.
ഈ അധ്യയന വർഷത്തെ നീന്തൽ പരിശീലനത്തിന്റെ സമാപനവേളയിൽ സമ്പൂർണ ജലസാക്ഷരത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ ബി.പി.സി. ഗോഡ് വിൻ റോഡ്രിഗസ് പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.
പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ജില്ല പഞ്ചായത്ത് മെമ്പർ ഡേവിസ് മാസ്റ്റർ, റിട്ട. എസ്.പി. ജയരാജ്, മാസ്റ്റേഴ്സ് സ്വിമ്മർ പി.എൻ. അരവിന്ദൻ, വാർഡ് മെമ്പർ മിനി പോളി എന്നിവർ ആശംസകൾ നേർന്നു.
പ്രധാനാധ്യാപിക റീന സ്വാഗതവും പി.ടി.എ. പ്രസിഡന്റ് അസ്‌നത്ത് മഹേഷ് നന്ദിയും പറഞ്ഞു.
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തിവരുന്ന മഷിക്കുളത്തിൽ എം.എസ്. ഹരിലാൽ മൂത്തേടത്ത് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
Leave a Reply