വിയ്യൂർ : പുതുവത്സര സമ്മാനമായി ഒല്ലൂർ ലയൺസ് ക്ലബ്ബ് വിയ്യൂരിലെ വനിതാ ജയിലിലേക്ക് ആംപ്ലിഫയർ നൽകി.
ജയിലിൽ കഴിയുന്ന തടവുകാർക്കും അവരുടെ കുട്ടികൾക്കും എഫ് എമ്മിലെ പാട്ടുകളും ജയിൽ അറിയിപ്പുകളും കൂടുതൽ വ്യക്തതയോടെ ഇനി കേൾക്കുന്നതിനായി ആംപ്ലിഫയറുകൾ സഹായിക്കും.
കേൾവിക്കുറവുള്ള അന്തിവാസികൾക്കും ഉപകരണം കൂടുതൽ ഉപകാരമാകും.
9 വിദേശ തടവുകാർ അടക്കം 70 അന്തേവാസികളാണ് വിയ്യൂരിലെ വനിത ജയിലിൽ ഉള്ളത്. 5 വയസ്സിന് താഴെയുള്ള 6 കുട്ടികളും ഇവിടെയുണ്ട്.
മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ, വനിതാ ജയിൽ സൂപ്രണ്ട് ജയ, വെൽഫെയർ ഓഫീസർ സാജി സൈമൺ, ലയൺസ് ക്ലബ്ബ് പ്രതിനിധികളായ ടി ശങ്കരനാരായണൻ, എൻ രഘുനാഥ്, പോൾ വാഴക്കാല, ആർ എ പീറ്റർ, എം ആർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Leave a Reply