രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ ; ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിലേക്ക്

ന്യൂ ഡെൽഹി : കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകർ ആണ് പുതിയ കേരള ഗവര്‍ണര്‍.

മിസോറാം ഗവര്‍ണര്‍ ഡോ ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വി കെ സിങ് മിസോറാം ഗവര്‍ണറാവും. അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്‍റെ പുതിയ ഗവര്‍ണര്‍.

സെപ്തംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.

കറകളഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഗോവയില്‍ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അര്‍ലേകര്‍ ബിഹാറില്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കുള്ള മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *