ഇരിങ്ങാലക്കുട : ദേശീയപാത 66 മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
കയ്പമംഗലം സ്വദേശിയും ശ്രീനാരായണപുരത്ത് താമസക്കാരനുമായ നടക്കൽ രാമൻ്റെ മകൻ ജ്യോതി പ്രകാശനാ(63)ണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ പുതിയകാവ് മദ്രസയ്ക്ക് മുന്നിലായിരുന്നു അപകടം.
വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആക്ട്‌സ് പ്രവർത്തകർ ജ്യോതി പ്രകാശനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കയ്‌പമംഗലത്ത് നിർമ്മാണം നടക്കുന്ന സ്വന്തം വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്.
മതിലകം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Leave a Reply