ഇരിങ്ങാലക്കുട : പുത്തൻചിറ പഞ്ചായത്തിലെ സിപിഎം, കോൺഗ്രസ് പാർട്ടികൾ വിട്ട് അൻപതോളം കുടുംബങ്ങൾ ബി ജെ പിയിൽ ചേർന്നു.
ഇവർക്കുള്ള അംഗത്വ വിതരണം ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് നിർവ്വഹിച്ചു.
ബിജെപി പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് സി ആർ സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, എ ആർ ശ്രീകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി എ കെ മനോജ്, കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഐ എസ് മനോജ്, ടി സി ബിജു, രശ്മി, പി എസ് ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
Leave a Reply