ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നൽകി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയായി.
കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
വിരമിക്കുന്നവരുടെ ഛായാചിത്രം വൈസ് ചാന്‍സലര്‍ അനാച്ഛാദനം ചെയ്തു.
സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
സിഎംഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കി.
പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, ഡോ. കെ. ജെ. വര്‍ഗീസ്, ഡോ. എന്‍. അനില്‍ കുമാര്‍, ഷാജു വര്‍ഗീസ്, ഡോ. സേവ്യര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ ക്രൈസ്റ്റിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
സോഷ്യല്‍വര്‍ക്ക് വിഭാഗം അധ്യാപകനായ പ്രൊഫ. സൈജിത് രചിച്ച ഗാന്ധിയന്‍ ഫിലോസഫി ഇന്‍ സോഷ്യല്‍ വര്‍ക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.
ക്രൈസ്റ്റിന്റെ ശ്രവ്യം ഓഡിയോ ലൈബ്രറിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നടത്തി.
കോളെജിന്റെ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ അസോ. പ്രൊഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. സോണി ടി. ജോണ്‍, സീനിയര്‍ ക്ലര്‍ക്കുമാരായ കെ. ഡി. ആന്റണി, സി. ടി ജോഷി, ലാബ് അറ്റന്‍ഡര്‍ എം. പി. ഷാബു എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.
Leave a Reply