ഇരിങ്ങാലക്കുട : കാറളം പുല്ലത്തറ ഞൊച്ചിയിൽ വീട്ടിൽ കൊച്ചുകുട്ടന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കുരുമുളക് പറിക്കാൻ കയറിയതാണ് മഞ്ഞനംകാട്ടിൽ വീട്ടിൽ രാമകൃഷ്ണൻ (62).
പ്ലാവിൽ കയറി മുകളിലെത്തിയ രാമകൃഷ്ണൻ ദേഹാസ്വാസ്ഥ്യം മൂലം ബോധരഹിതനായി മരത്തിൽ കുടുങ്ങി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയാണ് രാമകൃഷ്ണനെ താഴെയെത്തിച്ചത്.
അഗ്നിരക്ഷാസേന എത്തും വരെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് രമേഷ്, ബിനീഷ് കോക്കാട്ട് എന്നിവർ മരത്തിൽ കയറി രാമകൃഷ്ണനെ താഴെ വീഴാതെ പിടിച്ചുനിന്നു.
അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സജീവ്, മഹേഷ്, ശ്രീജിത്ത്, കൃഷ്ണരാജ് എന്നിവരാണ് മരത്തിൽ കയറി രാമകൃഷ്ണനെ സുരക്ഷിതമായി താഴെയിറക്കിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സജീവിൻ്റെ നേതൃത്വത്തിൽ മഹേഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, നിഖിൽ, ലിസ്സൻ, മൃത്യുഞ്ജയൻ എന്നിവരും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply