ഇരിങ്ങാലക്കുട : കാറളം ആലുംപറമ്പിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആലപ്പാടൻ ഫ്യൂവൽസ് എന്ന സ്ഥാപനം രണ്ടാഴ്ചയിലേറെയായി അടച്ചിട്ടിരിക്കുകയാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) നിയന്ത്രണത്തിലുള്ള സ്ഥാപനം സമയത്തിന് മെയിന്റനൻസ് പ്രവർത്തി നടത്താതിനാലാണ് അടച്ചിട്ടിരിക്കുന്നതെന്ന് ആലപ്പാടൻ ഫ്യൂവൽസ് ഡീലേഴ്സ് പറയുന്നു.
പമ്പ് അടഞ്ഞു കിടക്കുന്നതിനാൽ വാഹന ഉടമകളും കൃഷിക്കാരും ഏറെ ദുരിതത്തിലാണ്.
ഗ്രാമീണമേഖലയായ കാറളത്ത് മറ്റ് പെട്രോൾ പമ്പുകൾ ഇല്ലാത്തതിനാൽ കൃഷിക്കാവശ്യമായ ഇന്ധനത്തിന് കർഷകർ വലയുകയാണ്.
വിഷയത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടിയന്തിരമായി ഇടപെടണമെന്ന് എഐടിയുസി കാറളം മേഖല ഡ്രൈവേഴ്സ് യൂണിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി എസ് ശശികുമാർ, വി പി ഗിരീഷ്, കെ എസ് പ്രദീപ് എന്നിവർ പ്രസംഗിച്ചു.
Leave a Reply