ഇരിങ്ങാലക്കുട : കുട്ടികളുടെ മാനസിക ഉല്ലാസത്തിനൊപ്പം വിജ്ഞാനവും വർദ്ധിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ നവീകരിച്ച ഏദൻ പാർക്കിന്റെ ഉദ്ഘാടനം കെഎസ്ഇ ജനറൽ മാനേജർ അനിൽ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.
ഉദയ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് ആശംസകൾ അർപ്പിച്ചു.
മുൻ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ടെസ്‌ലിൻ, കെ എസ് ഇ സെക്രട്ടറി ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനറ്റ് സ്വാഗതവും ഐ കെ ആലീസ് നന്ദിയും പറഞ്ഞു.
Leave a Reply