ഇരിങ്ങാലക്കുട: ചാലക്കുടിയില്‍ നിന്നും ചോളവുമായി വന്ന ലോറി ഇരിങ്ങാലക്കുട മെറീന ആശുപത്രിക്ക് മുന്നിലായി ചെരിഞ്ഞു.
ചൊവ്വാഴ്ച്ചയാണ് സംഭവം.
ചെരിഞ്ഞുള്ള യാത്രയും ചാക്കുകളില്‍ നിന്ന് ചോളം വീഴുന്നതും കണ്ട വഴിയാത്രക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഠാണാവില്‍ മെറീന ആശുപത്രിക്ക് സമീപത്തായി വണ്ടി നിർത്തുകയായിരുന്നു.
വണ്ടി നിർത്തിയെങ്കിലും ചോളം നിറച്ച ചാക്കുകൾ കെട്ടുപൊട്ടി താഴേക്ക് വീണു.
ഇതിനെ തുടർന്ന് ഗതാഗത തടസ്സം ഇല്ലാതിരിക്കാൻ സി ഐ അനീഷ് കരീമിന്‍റെ നേതൃത്വത്തില്‍ പൊലീസ് ചാലക്കുടി വഴി വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.
പിന്നീട് മറ്റൊരു ലോറിയെത്തി ചോളം ചാക്കുകൾ അതിലേക്ക് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Leave a Reply