ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധസദസും നടത്തി.
എടക്കുളം നെറ്റിയാട് സെന്ററിൽ നടന്ന പ്രതിഷേധ സദസ്സിൽ മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ടി.ആർ. ഷാജു, ടി.ആർ. രാജേഷ്, ടി.എസ്. പവിത്രൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കത്രീന ജോർജ്, ജൂലി ജോയ്, ലാലി വർഗീസ്, പി.പി. ജോയ്, അജി കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സദസ്സിന് മുന്നോടിയായി സെന്റ് മേരീസ് സ്കൂൾ ജംഗ്ഷനിൽ നിന്ന് പന്തം കൊളുത്തി പ്രകടനം നടന്നു.
പ്രകടനത്തിന് വി.ജി. അരുൺ, സനൽ ജോൺ, എം.എഫ്. ഷാജു, തോമസ് ചിറ്റേക്കര, ദിലീപ് മാമ്പിള്ളി, ജോഷി കാച്ചപ്പിള്ളി, ശ്രീജിത്ത് വൈലോപ്പിള്ളി, ജെർസൺ തോമസ് എന്നിവർ നേതൃത്വം നൽകി.
Leave a Reply