ഇരിങ്ങാലക്കുട : എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം നടത്തി.
താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം സലിം അറക്കൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
പി എസ് സി വഴിയുള്ള നിയമനങ്ങൾ വേഗത്തിലാക്കണമെന്നും യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
സെക്രട്ടറി അബ്ദുൽ നിസാർ റിപ്പോർട്ടും, വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷൈൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറി മുഹമ്മദ് ഷമീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അയൂബ് കരൂപ്പടന്ന ആമുഖ പ്രസംഗം നടത്തി.
കെ എം അബ്ദുൽ ജമാൽ, സി കെ അബ്ദുൽ സലാം, എം എസ് മുഹമ്മദ് അലി, സി കെ ഷംസുദീൻ, ഹുസൈൻ ഹാജി, നസീമ നാസർ, മജീദ് ഇടപ്പുള്ളി, ഷമീം ശാഹുൽ, എ എ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
സിയാവുദ്ദീൻ സ്വാഗതവും അബ്ദുൽ ഹാജി നന്ദിയും പറഞ്ഞു.