ഇരിങ്ങാലക്കുട : ബാങ്ക് അതോറിറ്റിയും മുകുന്ദപുരം താലൂക്കും, ബാങ്ക് കുടിശ്ശികയിനത്തിൽ റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കായി ജനുവരി 7, 10, 15 തിയ്യതികളിൽ ബ്ലോക്ക് തലത്തിൽ യഥാക്രമം വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ (വെള്ളാങ്ങല്ലൂർ), കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാൾ (പുതുക്കാട്), ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാൾ (മാപ്രാണം) എന്നിവിടങ്ങളിലായി ബാങ്ക് മേള സംഘടിപ്പിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
ബാധ്യത തീർക്കുന്നവർക്ക് അർഹിക്കുന്ന പരമാവധി ഇളവ് നൽകാൻ നടപടികൾ ഉണ്ടാകും.
ആയതിനാൽ അടക്കാനുള്ള തുക കൂടി കയ്യിൽ കരുതി അന്നേ ദിവസം അദാലത്തിൽ നേരിട്ട് ഹാജരാകണമെന്ന് ലീഡ് ബാങ്ക് മാനേജർ നിർദ്ദേശിച്ചു.
അദാലത്തിൽ ഹാജരായി ബാധ്യത തീർക്കാത്ത പക്ഷം കുടിശ്ശിക ഈടാക്കുവാനായി ഇനിയൊരറിയിപ്പ് കൂടാതെ കുടിശ്ശികക്കാരന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ ജപ്തി നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.