ബാബു ചിങ്ങാരത്ത്
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ (എടതിരിഞ്ഞി ഡിവിഷൻ) ബാബു ചിങ്ങാരത്ത് (60) നിര്യാതനായി.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ഡി.ആർ.എം. ദേശീയ കൗൺസിൽ അംഗം, സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി, എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പെടെ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹിയാണ്.
എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും വിദ്യാഭ്യാസ വകുപ്പ് സീനിയർ ക്ലാർക്കുമായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച (ജനുവരി 16) വൈകീട്ട് 4.30ന് എടക്കുളം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.
ഭാര്യ : ഷെർമിള (കേരള ബാങ്ക് വെള്ളാങ്ങല്ലൂർ, ബ്രാഞ്ച് മാനേജർ)
മകൻ : നന്ദകിഷോർ ചിങ്ങാരത്ത്













