ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ”കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി” പദ്ധതി താണിശ്ശേരി ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.
മെമ്പർമാരായ രജനി നന്ദകുമാർ, സീമ കെ നായർ എന്നിവർ ആശംസകൾ നേർന്നു.
ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസർ പി എം രാധിക പാൽ ഗുണമേന്മയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ഡയറി ഫാം ഇൻസ്‌ട്രക്ടർ പദ്ധതി വിശദീകരികരിക്കുകയും ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു വി അമ്പിളി സ്വാഗതവും താണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് എൻ എൽ വർഗീസ് നന്ദിയും പറഞ്ഞു.
താണിശ്ശേരി, പുല്ലത്തറ, കാറളം ക്ഷീരസംഘം പ്രതിനിധികളും ക്ഷീര കർഷകരും ചടങ്ങിൽ പങ്കെടുത്തു.