ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ 11-ാമത് വാർഷികം പുതുവത്സര ദിനത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
2007ലെ നാഷണൽ ഗെയിംസിൽ 2 ഗോൾഡ് മെഡലുകൾ നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ടെന്നിസ് അത്‌ലറ്റ് പരുൾ ഗോസ്വാമി, വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ ഫാ ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി എ ബാബു സ്വാഗതം പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ റവ ഫാ ജോളി വടക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി.
രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാ സിജോ ഇരിമ്പൻ അധ്യാപകർക്കുള്ള സ്നേഹോപഹാരം സമർപ്പിച്ചു.
വിദ്യാർഥികൾക്കുള്ള വിവിധ എൻഡോവ്മെന്റുകൾ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും ക്യാഷ് അവാർഡുകൾ പിടിഎ പ്രസിഡന്റ് അഡ്വ സിജു പാറേക്കാടനും വിതരണം ചെയ്തു.