ഗവ ബോയ്സ് സ്കൂളിൽ വായനാപക്ഷാചരണവുംപരിസ്ഥിതി ബോധവൽക്കരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണത്തിൻ്റെയും പരിസ്ഥിതി ബോധവൽക്കരണത്തിൻ്റെയും സമാപന ചടങ്ങുകൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി ഉൽഘാടനം ചെയ്തു.

ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് വി ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥികളായി പങ്കെടുത്ത നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യ നിർമ്മാർജനത്തിന്റെ അവശ്യകതകളെ
കുറിച്ചും, രീതികളെ കുറിച്ചും വിശദീകരിച്ചു.

വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനവും അഡ്വ ജിഷ ജോബി നിർവ്വഹിച്ചു.

പ്രിൻസിപ്പാൾ എം കെ മുരളി സ്വാഗതവും, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എൻ വി വിനുകുമാർ നന്ദിയും പറഞ്ഞു.

അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ ഉണ്ടാകണം : വേണുജി

ഇരിങ്ങാലക്കുട : അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ടം കലാകാരനുമായ വേണുജി അഭിപ്രായപ്പെട്ടു.

സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന രണ്ടാമത് “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്, ഫെസ്റ്റിവൽ ബാഗ് എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തോടൊപ്പം തന്നെ അപൂർവ്വമായ കലകളെ സംരക്ഷിക്കാനും പരിഗണന നൽകാനും വിദ്യാർഥി സമൂഹം ശ്രദ്ധിക്കണമെന്നും വേണുജി പറഞ്ഞു.

കോളേജ് റിസർച്ച് ആൻ്റ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ “ഋതു” ഫിലിം ഫെസ്റ്റ് ചെയർമാനും കോളേജ് പ്രിൻസിപ്പലുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.

ഹോളി ഫാമിലി സന്യാസ സഭ മദർ ജനറൽ ഡോ. സി. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ഋതു ഫിലിം ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബിത ഇമ്മാനുവൽ, ഋതു ഫിലിം ഫെസ്റ്റ് കോർ കമ്മിറ്റി കോർഡിനേറ്റർ ശ്രുതി ദീപക്, ഋതു ഫിലിം ഫെസ്റ്റിവൽ കൺവീനർ പി വി അരവിന്ദ് എന്നിവർ സംസാരിച്ചു.

ലോഗോ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി 25 -ാം വാർഷികാഘോഷത്തിന്റെ
ഭാഗമായി നടത്തുന്ന രജതോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ ജൂലായ് 20 ന് മുമ്പ് Ibsm.avittathur @ gmail.com എന്ന ഇമെയിലിലോ 9446828608 എന്ന whatsapp നമ്പറിലോ ‘ലോഗോ’ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

“പൊന്നോണം വരവായി, പൂക്കാലം വരവായി” : ചെണ്ടുമല്ലി കൃഷി ആരംഭിച്ച് മാപ്രാണം സ്കൂളിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എൻ.എസ്. യൂണിറ്റിൻ്റെ ഓണത്തിന് മുന്നോടിയായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു.

സ്‌കൂൾ മാനേജർ റവ. ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.

കള്ളാപ്പറമ്പിൽ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്‌ടർ സെബി കള്ളാപ്പറമ്പിൽ ചെണ്ടുമല്ലി കൃഷിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.

പി.ടി.എ. പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടൻ ആശംസകൾ അർപ്പിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ പി.എ. ബാബു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നിഷ ആൻ്റണി നന്ദിയും പറഞ്ഞു.

രക്ഷിതാക്കൾക്ക് സ്മാർട്ട് പാരൻ്റിംഗ്

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കൾക്ക് സ്മാർട്ട് പാരൻ്റിംഗ് ശില്പശാല സംഘടിപ്പിച്ചു.

കരിയർ ട്രെയിനർ സിനി രാജേഷ് ക്ലാസ് നയിച്ചു.

പി.ടി.എ. പ്രസിഡൻ്റ് ടി.എസ്. മനോജ്കുമാർ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ബിജു, അധ്യാപകരായ സി.സി. രേഖ, ജൂലി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

കാറളം സ്കൂളിൽ പുസ്തക വിതരണവുമായി റോട്ടറി ക്ലബ്ബ്

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ “ഗിഫ്റ്റ് ഓഫ് റീഡിങ്” എന്ന പ്രോജക്റ്റിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

റോട്ടറി അസി ഗവർണർ ഡേവിസ് കോനുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ടി.എസ്. ശശികുമാർ, റോട്ടറി ക്ലബ്ബ് സെക്രട്ടറി അബ്ദുൾ ഹക്കീം, ട്രഷറർ ടി.ജി. സച്ചിത്ത്, ഹേമ ചന്ദ്രൻ, രഞ്ജി ജോൺ എന്നിവർ പ്രസംഗിച്ചു.

ഹെഡ്മിസ്ട്രസ് ആർ.വി. ജിജി സ്വാഗതവും, അധ്യാപിക ലൗജി നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂമംഗലം യൂണിറ്റ് കൺവെൻഷൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു.

കൺവെൻഷൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.പി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ എം.കെ. കമലമ്മ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പറും പെൻഷനറുമായ ജൂലി ജോയ് നവാഗതരെ അംഗത്വം നൽകി സ്വീകരിച്ചു.

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പെൻഷൻ കുടുംബങ്ങളിലെ വിദ്യാർഥികളെ ബ്ലോക്ക്‌ ഖാജാൻജി ലോറൻസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു.

പി.സി. വിശ്വനാഥൻ, എൻ.പി. പദ്മജ ടീച്ചർ, കെ.ആർ. രാജൻ, ടി.എസ്. പവിത്രൻ, കെ.എം. ജീവനന്ദ്, യു. ചന്ദ്രശേഖരൻ, സി.വി. ആനി ടീച്ചർ, ടി.ഡി. സുധ ടീച്ചർ, ഐ.ജെ. മധുസൂദനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

സെക്രട്ടറി വി.എ. ലാസർ സ്വാഗതവും സി. നന്ദകുമാർ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

നിര്യാതനായി

ഉണ്ണി നായർ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ തെക്കാട്ട് വീട്ടിൽ ഉണ്ണി നായർ (82) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ജൂലൈ 11) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭാര്യ : പദ്മാവതി

മക്കൾ : പ്രസീത, പ്രഭീഷ്

മരുമകൻ : നന്ദകുമാർ