സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ’ ഗ്രേഡ് സ്വന്തമാക്കിയ ബാലഗോപാലിനെയും ജ്യോതികയെയും അനുമോദിച്ച് യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ സി.ജെ. ബാലഗോപാലിനെയും ചവിട്ടുനാടകത്തിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ ജ്യോതിക ജോഷിയെയും യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്തിന്റെ നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി കുട്ടികൾക്ക് ഉപഹാരം കൈമാറി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ്, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീറാം ജയബാലൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഗോപീകൃഷ്ണൻ, ഷിൻസ് വടക്കൻ, ബൂത്ത് പ്രസിഡന്റ് എം.പി. ചെറിയാൻ, വാർഡ് പ്രസിഡന്റ് മുരളി, രഞ്ജിത്ത്, സന്തോഷ് ആലുക്ക തുടങ്ങിയവർ സന്നിഹിതരായി.

മുരളി മണക്കാട്ടുംപടി എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി സിപിഐയിലെ മുരളി മണക്കാട്ടുംപടിയെയും വൈസ് പ്രസിഡൻ്റായി സിപിഎമ്മിലെ സജീഷിനെയും തിരഞ്ഞെടുത്തു.

ഇടതുപക്ഷ ജനാധിപത്യമുന്നണി ധാരണപ്രകാരമാണ് നിലവിലെ ബോർഡിൽ തിരഞ്ഞെടുപ്പ് നടന്നത്.

ഒരു നൂറ്റാണ്ടിന്റെ സ്മരണയിൽഅവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി. സ്കൂളിൽ ശതാബ്ദി സ്മാരക ഹാൾ സമർപ്പണം നടത്തി

അവിട്ടത്തൂർ : ഹോളി ഫാമിലി എൽ.പി.
വിദ്യാലയത്തിന്റെ 101-ാം വാർഷികവും ശതാബ്ദി സ്മാരക ഹാൾ സമർപ്പണവും നടന്നു.

പ്രശസ്ത സിനിമാനടനും കാരികേച്ചർ കലാകാരനുമായ
ജയരാജ് വാര്യർ ഹാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പൊതുസമ്മേളനം അവിട്ടത്തൂർ ഹോളി ഫാമിലി ചർച്ച് വികാരി റവ. ഫാ. റെനിൽ കാരാത്ര ഉദ്ഘാടനം ചെയ്തു.

മാനേജറും ഹോളി ഫാമിലി പാവനാത്മ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവ. സി. ഡോ. ട്രീസ ജോസഫ് അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പറും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനുമായ
ജോസ് ജെ. ചിറ്റിലപ്പള്ളി, റവ. ഫാ. ഡേവിസ് പട്ടത്ത്, പഞ്ചായത്തംഗങ്ങളായ വിദ്യ നെഹ്റു, സി.എസ്. ഓമനക്കുട്ടൻ, വി. ബിന്ദു, പ്രധാനാധ്യാപിക റവ. സിസ്റ്റർ ജെസീന, ലോക്കൽ മാനേജർ റവ. സിസ്റ്റർ ആനി വർഗ്ഗീസ്, ജോളി ജോസഫ്, പി.ടി.എ. പ്രസിഡൻ്റ് പ്രസാദ്, കെ.എസ്. സജ്യു എന്നിവർ പ്രസംഗിച്ചു.

ഈ അധ്യയന വർഷം ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ പാഠ്യ പാഠ്യേതര തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയത്തിലെ മിന്നും താരങ്ങളെ അനുമോദിച്ചു.

തുടർന്ന് കുട്ടികളുടെ കലാവിരുന്നും ജയരാജ് വാര്യർ സ്റ്റേജ് ഷോയും അരങ്ങേറി.

നിര്യാതനായി

സുരേന്ദ്രൻ

ഇരിങ്ങാലക്കുട : കൽപറമ്പ് മൊതയിൽ കൊച്ചുകറപ്പൻ മകൻ സുരേന്ദ്രൻ (79) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ഫെബ്രുവരി 12) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ബേബി ഗിരിജ

മക്കൾ : ദിവ്യ, വിപിൻ

മരുമക്കൾ : സനിൽ, ഇന്ദു

ഡി സോൺ കലോത്സവത്തിൽ മിന്നിത്തിളങ്ങിസെൻ്റ് ജോസഫ്സ് കോളേജ് : മികച്ച വനിതാ കലാലയം ; സെക്കൻ്റ് റണ്ണർ അപ്പ് ; നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

ഇരിങ്ങാലക്കുട : ഡി സോൺ കലോത്സവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്. 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും കലാലയം സ്വന്തമാക്കി.

പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകപ്പട്ടം സ്വന്തമാക്കി കോളെജിൻ്റെ അഭിമാനമായി.

കോളെജ് യൂണിയൻ
അലോകയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം വിദ്യാർഥിനികളാണ് കലോത്സവ വേദിയിൽ മാറ്റുരച്ചത്.

ചെയർപേഴ്സൺ അഫ്‌ല സിമിൻ, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ് തുടങ്ങിയവർ നയിച്ച ഫൈൻ ആർട്സ് ഗ്രൂപ്പിൻ്റെ കൺവീനർ സോന ദാസ് ആയിരുന്നു.

മാർഗ്ഗംകളി, ഒപ്പന, കവിതാരചന (തമിഴ്), സംസ്കൃതം കഥാരചന, പ്രബന്ധ രചന, കവിതാലാപനം, രംഗോലി, ദേശഭക്തി ഗാനം, സംഘഗാനം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ട്, കഥകളി സംഗീതം, ഫോക് ഡാൻസ്, സ്കിറ്റ്, മലയാളം കവിതാരചന, അക്ഷരശ്ലോകം, ഇംഗ്ലീഷ് കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും വെസ്റ്റേൺ മ്യൂസിക്, കഥകളി സംഗീതം, മോഹിനിയാട്ടം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കവിതാരചന, മൈം, കാർട്ടൂൺ, കാവ്യകേളി, തമിഴ് പ്രബന്ധ രചന തുടങ്ങിയവയിൽ മൂന്നാം സ്ഥാനവും നേടിയാണ് സെൻ്റ് ജോസഫ്സ് കോളെജ് മികച്ച നേട്ടം സ്വന്തമാക്കിയത്.

നേട്ടം സ്വന്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഏവരെയും പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അനുമോദിച്ചു.

വൻ സ്വീകരണമൊരുക്കിയാണ് കോളെജ് വിജയികളെ വരവേറ്റത്.

തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്സ് കോളെജ് ഡി സോണിലെ മികച്ച വനിതാ കലാലയമായി തെരഞ്ഞെടുക്കപ്പെടുന്നത്.

സ്കൂൾ വാർഷികം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 73-ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

പുരസ്കാര വിതരണം, മംഗളപത്ര സമർപ്പണം എന്നിവ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ഡിക്സനും, ജോസ് ജെ. ചിറ്റിലപ്പിള്ളിയും ഫോട്ടോ അനാച്ഛാദനം
മാനേജർ എ.എൻ. നീലകണ്ഠനും നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

എഇഒ എം.എസ്. രാജീവ്, പഞ്ചായത്തംഗങ്ങളായ എ.എം. ജോൺസൻ, എ.എസ്. സുനിൽകുമാർ, വി.ആർ. ഷൈജു, സി.എസ്. അജീഷ്, പ്രിൻസിപ്പൽ കെ.പി. ലിയോ, ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ കെ.പി. മാത്യു, എ.എൻ. വാസുദേവൻ, അഡ്വ. കെ.എ. മനോഹരൻ, ജോമി ജോൺ, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, രമ്യ സിജു എന്നിവർ പ്രസംഗിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ റീജിയണൽ ഓഫീസ് ജയ്പൂരിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപ്പ് ജയ്പൂരിലെ വൈശാലി നഗറിൽ ആരംഭിച്ച റീജിയണൽ ഓഫീസിന്റെയും പുതിയ ശാഖയുടെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്തു.

സ്വാമി ബാൽമുകുന്ദാചാര്യ മഹാരാജ് എംഎൽഎ ആശംസകൾ നേർന്നു.

രാജസ്ഥാൻ സർക്കാരിൻ്റെ എഡിജിപി ബിജു ജോർജ്ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി.

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസിഡറും ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു.

ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് & ഡെവലപ്പ്മെൻ്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു

ഇരിങ്ങാലക്കുട : 0480 മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളെജിലുമായി നടത്തിവന്ന തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് പ്രൊഫസർ പി.ആർ. ജിജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അഡ്വ. തോമസ് ഉണ്ണിയാടൻ, 0480 സെക്രട്ടറി റഷീദ് കാറളം, സജീവ് കുമാർ കല്ലട എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം അരങ്ങേറിയ പെൺ നടൻ, വയൽപായും വെങ്കൈകൾ എന്നീ നാടകങ്ങളെ കുറിച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ വിശകലനം ചെയ്തു.

അശോകൻ ചരുവിൽ നാടകാവതാരകരെ ആദരിച്ചു.

അരുൺ ലാൽ സംവിധാനം ചെയ്ത കുഹു, ശശിധരൻ നടുവിൽ തൻ്റെ തനതായ ശൈലിയിലൂടെ സംവിധാനം നിർവഹിച്ച എൻ.എസ്. മാധവൻ്റെ വിവർത്തന നാടകമായ ഹിഗ്വിറ്റ എന്നിവ സഹൃദയ ഹൃദയം കീഴടക്കി.

പി. കൃഷ്ണനുണ്ണി, പി.ആർ. ജിജോയ്, അഡ്വ. മണികണ്ഠൻ ആതിര അരവിന്ദ്, ഹേന അരവിന്ദ്, സോണിയ ഗിരി, സുമേഷ് മണിത്തറ തുടങ്ങി അറുപതോളം കലാകാരന്മാരാണ് ഹിഗ്വിറ്റയിൽ അണിനിരന്നത്.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.