ഇരിങ്ങാലക്കുട : വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ കാട്ടാളത്തത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ സമരം എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി. വിബിൻ ഉദ്ഘാടനം ചെയ്തു.
ഒരു രാജ്യത്തിന്റെ പരമാധികാരത്തെ തകർത്തുകൊണ്ട് സ്വന്തം താല്പര്യങ്ങൾ ആ രാജ്യത്ത് നടപ്പിലാക്കാൻ അമേരിക്ക ശ്രമിക്കുന്നത് തികച്ചും ധിക്കാരപരമാണെന്നും ഇതിനെതിരെ ലോക മാനവമോചന ശക്തികളെല്ലാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ടി.വി. വിബിൻ അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് എം.പി. വിഷ്ണുശങ്കർ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാഹിൽ നന്ദിയും പറഞ്ഞു.














