സി പി ഐ പാർട്ടി കോൺഗ്രസ്സ് : ഇരിങ്ങാലക്കുടയിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.

സി പി ഐ കാറളം ലോക്കൽ കമ്മിറ്റിയിലെ പത്തനാപുരം ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കെ കെ ജയൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് ബൈജു, മണ്ഡലം കമ്മിറ്റി അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനിൽ മംഗലത്ത്, പി കെ വേലായുധൻ എന്നിവർ പ്രസംഗിച്ചു.

ശ്രീവത്സൻ രക്തസാക്ഷി പ്രമേയവും അംബിക സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി കെ കെ ടോണിയെയും, അസിസ്റ്റന്റ് സെക്രട്ടറിയായി കെ കെ ജയനെയും തെരഞ്ഞെടുത്തു.

കെ കെ ടോണി സ്വാഗതവും, വി ആർ സുനിൽകുമാർ നന്ദിയും പറഞ്ഞു.

ആശാഭവനിലെ അന്തേവാസികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂർ ആശാഭവനിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം പുതുവർഷത്തെ വരവേറ്റു.

ഏറ്റവും മുതിർന്ന അംഗം റീത്താമ്മ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ, അസി പ്രൊഫ സിജി, അസി പ്രൊഫ നിവേദ്യ, അസി പ്രൊഫ ശ്രീഷ്മ, അസി പ്രൊഫ തൗഫീഖ്, അസി പ്രൊഫ നസീറ, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ആഷ്മിയ, ജോയിന്റ് സെക്രട്ടറി ജിനോ തുടങ്ങി നാൽപതോളം തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.

ക്രൈസ്റ്റ് കോളെജിൽ അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ലേഡീസ് ഹോസ്റ്റലിൽ അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ്റെയും (മുഴുവൻ സമയം), സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെയും ഒഴിവുകൾ ഉള്ളതായി പ്രിൻസിപ്പൽ അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജനുവരി 3 വെള്ളിയാഴ്ച 11 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് നിയമിക്കപ്പെടുവാൻ താല്പര്യമുള്ള വനിതകൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജനുവരി 4 ശനിയാഴ്ച 2 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0480 2825258 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സൗഹൃദ ക്ലബ്ബിന്റെയും എൻ എസ് എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ ജൂനിയർ കൺസൾട്ടന്റ് ഡോ പി രാജേഷ് കുമാറാണ് ക്ലാസ്സ് നയിച്ചത്.

സീനിയർ അസിസ്റ്റന്റ് കെ ജനിത അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം കെ മുരളി സ്വാഗതവും വിദ്യാർഥി പ്രതിനിധി അസ്ന നന്ദിയും പറഞ്ഞു.

ഷണ്മുഖം കനാല്‍ തെക്കേ ബണ്ടില്‍ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പ്ഹൗസിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു

ഇരിങ്ങാലക്കുട : 23 വര്‍ഷമായിട്ടും നടപ്പാക്കാതെ കിടന്നിരുന്ന ഷണ്മുഖം കനാല്‍ തെക്കേ ബണ്ടില്‍ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പ്ഹൗസിന്റെ പിറകുവശം ഇടിഞ്ഞു വീണു.

മോട്ടോറും അനുബന്ധ സാധനങ്ങളും സ്ഥാപിച്ചിരുന്ന പമ്പ്ഹൗസിന്റെ പിറകുവശത്തെ ചുമരാണ് കനാലിലേക്ക് ഇടിഞ്ഞു വീണത്.

ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടിയൂര്‍ പഞ്ചായത്ത് ഗുണഭോക്തൃസമിതികളുടെ മേല്‍നോട്ടത്തില്‍ 2001ലാണ് ഷണ്മുഖം കനാലിന്റെ ഇരുകരകളിലുമായി ലക്ഷങ്ങള്‍ മുടക്കി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കുള്ള പമ്പുസെറ്റുകളും പൈപ്പുകളും സ്ഥാപിച്ചത്.

വടക്കേ ബണ്ടില്‍ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പോത്താനി കിഴക്കേ പാടം പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി 25 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ച് പമ്പിങ്ങ് നടത്തി വരുന്നുണ്ടെങ്കിലും തെക്കേ ബണ്ടിലെ പദ്ധതി യാഥാര്‍ത്ഥ്യമായില്ല.

ഇവിടെ ഗുണഭോക്തൃസമിതി രൂപവത്കരിച്ച് 25 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ചെങ്കിലും ഇതുവരെ വൈദ്യുതി പോലും ലഭിച്ചിട്ടില്ല.

2009ല്‍ പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഗുണഭോക്തൃസമിതി വാങ്ങിയ പൈപ്പുകള്‍ പഞ്ചായത്ത് ആശുപത്രിക്ക് സമീപത്തുള്ള പാടത്ത് വെയിലും മഴയുമേറ്റ് ദ്രവിച്ചു പോകുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

പൈപ്പ് വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും ഓംബുഡ്‌സ്മാനില്‍ നിലനിന്നിരുന്ന കേസുമാണ് ഇതിന് തിരിച്ചടിയായത്.

മോട്ടോറും മറ്റ് സാമഗ്രികളും അടിയന്തരമായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വാര്‍ഡംഗം നിഷ പ്രനീഷ് പഞ്ചായത്ത് പ്രസിഡന്റിനും കൃഷിവകുപ്പ് ഓഫീസര്‍ക്കും കത്തുനല്‍കി.

മുരിയാട് എ യു പി സ്കൂളിൽ പുതുവർഷ സമ്മാനമായി കിഡ്സ് പാർക്ക്

ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ സഭ ഹീൽ 2024 പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് എ യു പി സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് പുതുവർഷ സമ്മാനമായി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

സ്‌കൂളിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ വിവിധ റൈഡുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് എം പി സുബി സ്വാഗതവും പി ടി എ പ്രസിഡന്റ് രജനി ഷിബു നന്ദിയും പറഞ്ഞു.

മൻമോഹൻ സിംഗിൻ്റെ വിയോഗം : അനുശോചനയോഗം നടത്തി

ഇരിങ്ങാലക്കുട : ഡോ മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ മാപ്രാണം സെൻ്ററിൽ പുഷ്പാർച്ചനയും അനുശോചന യോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാനും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമായ ബൈജു കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ജോബി തെക്കൂടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബ്ലോക്ക് ഭാരവാഹികളായ കെ കെ അബ്ദുള്ളക്കുട്ടി, പി എൻ സുരേഷ്, പി ബി സത്യൻ, നിഷ അജയൻ, പി എ അബ്ദുൾ ബഷീർ, കൗൺസിലർ അജിത്ത് കുമാർ, മണ്ഡലം ഭാരവാഹികളായ രഘുനാഥ് കണ്ണാട്ട്, ടി ആർ പ്രദീപ്, സി ജി റെജു, എ കെ വർഗ്ഗീസ്, എൻ കെ ഗണേഷ്, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലീല അശോകൻ എന്നിവർ പ്രസംഗിച്ചു.

കൂടിയാട്ട മഹോത്സവത്തിൽ ദമയന്തി അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൽ ദമയന്തിയുടെ കഥ അരങ്ങേറി.

ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിനെ ആസ്പദമാക്കി ദമയന്തിയുടെ നിർവ്വഹണം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് പ്രസിദ്ധ കൂടിയാട്ട കലാകാരി ഉഷാനങ്ങ്യാരാണ്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളം ആതിര ഹരിഹരൻ എന്നിവരും പങ്കെടുത്തു.

മൂന്നാം ദിവസമായ ജനുവരി ഒന്നിന് ഗുരുകുലം ശ്രുതി മധൂക ശാപം നങ്ങ്യാർ കൂത്ത് അവതരിപ്പിക്കും.

കംസൻ നായാട്ട് ചെയ്ത മധൂക മഹർഷിയുടെ ആശ്രമത്തിലെത്തുന്നതും മഹർഷിയുടെ ആഹാരമായ പുഷ്പം അപഹരിക്കുകയും അതറിഞ്ഞ മഹർഷി കംസനെ ശപിക്കുന്നതുമാണ് കഥാഭാഗം.

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അത് ലറ്റിക്സ് സ്പോർട്ട്സ് മീറ്റ് നടത്തി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് സ്പോർട്സ് മീറ്റ് “കോമ്പാക്ട് 2k24” സെൻ്റ് ജോസഫ് കോളെജ് കായിക വിഭാഗം മേധാവിയും ഇൻ്റർനാഷണൽ സ്പോർട്സ് സൈക്കോളജിസ്റ്റുമായ ഡോ സ്റ്റാലിൻ റാഫേൽ ഉദ്ഘാടനം ചെയ്തു.

എസ് എൻ ഇ എസ് സെക്രട്ടറി ടി വി പ്രദീപ്, പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രൻ, മാനേജർ എം എസ് വിശ്വനാഥൻ, പി ടി എ പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ, കായിക വിഭാഗം മേധാവി പി ശോഭ എന്നിവർ സംസാരിച്ചു.

സ്പോർട്സ് മിനിസ്റ്റർ വി ആർ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ ധനഞ്ജയിന് ദീപശിഖ കൈമാറി.

പുത്തൻചിറയിൽ അൻപതോളം കുടുംബങ്ങൾ ബി ജെ പിയിൽ ചേർന്നു

ഇരിങ്ങാലക്കുട : പുത്തൻചിറ പഞ്ചായത്തിലെ സിപിഎം, കോൺഗ്രസ് പാർട്ടികൾ വിട്ട് അൻപതോളം കുടുംബങ്ങൾ ബി ജെ പിയിൽ ചേർന്നു.

ഇവർക്കുള്ള അംഗത്വ വിതരണം ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് നിർവ്വഹിച്ചു.

ബിജെപി പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് സി ആർ സുമേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, എ ആർ ശ്രീകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി എ കെ മനോജ്, കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഐ എസ് മനോജ്, ടി സി ബിജു, രശ്മി, പി എസ് ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.