മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പ്

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5 മുതല്‍ 12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ്സ് ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, കൈക്കാരന്മാരായ പോള്‍ തേറുപറമ്പില്‍, ജെറാള്‍ഡ് പറമ്പി, പി.ടി.എ. പ്രസിഡന്റുമാരായ സി.എ. രാജു, എം.എം. ഗിരീഷ്, ഒ.എസ്.എ. ട്രഷറര്‍ ജിമ്മി ജോസഫ്, കണ്‍വീനര്‍ ജെയിംസ് ജോണ്‍ പേങ്ങിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോച്ചുമാരായ നോയല്‍ ജോസ്, ആല്‍ഫിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് : സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : കരൂപ്പടന്ന വാഗസ് ഒരുക്കുന്ന പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി സ്മാരക അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 4 മുതൽ 19 വരെ കരൂപ്പടന്ന ഹയർ സെക്കന്ററി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

ഇതിന്റെ ഭാഗമായി പള്ളിനടയിൽ ആരംഭിച്ച സംഘാടക സമിതി ഓഫീസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.

പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ ഗഫൂർ ഹാജി മുഖ്യാഥിതിയായി.

മുഖ്യ രക്ഷാധികാരി ഫസൽ പുത്തൻകാട്ടിൽ, ക്ലബ് പ്രസിഡന്റ്‌ വി.ഐ. അഷ്‌റഫ്‌, കെ.എം. ഷമീർ, മനോജ്‌ അന്നിക്കര, ഫഹദ് പുളിക്കൻ, നൂറുദ്ദീൻ, അബൂബക്കർ, ജിത്തു ശിഹാബ് എന്നിവർ പ്രസംഗിച്ചു.

വാഗസ് ക്ലബിൻ്റെ നേതൃത്വത്തിൽ 1000 ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുന്ന ”സ്നേഹസ്പർശം” പദ്ധതിക്ക് ഫണ്ട്‌ കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

63-ാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : 63 വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി. ഫൈനലിൽ തൃശൂർ ശ്രീ കേരളവർമ്മ കോളെജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്.

നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളെജ് വിജയികളായി.

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.

വിജയികൾക്ക് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു.

ശ്രീ കേരളവർമ്മ കോളെജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.

ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളെജിൻ്റെ എ.വി. അർജുൻ ദാസിനെ തിരഞ്ഞെടുത്തു.

മികച്ച ഗോൾ കീപ്പറായി ഫഹദ് (ക്രൈസ്റ്റ് കോളെജ്), മികച്ച മിഡ്ഫീൽഡറായി അബിൻ (ക്രൈസ്റ്റ് കോളെജ്), മികച്ച പ്രതിരോധത്തിന് സുജിത്ത് (കേരളവർമ്മ കോളെജ്), മികച്ച ഫോർവേർഡറായി മിതിൽ രാജ് (കേരളവർമ്മ കോളെജ്) എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റിൽ പെഗാസസ് ജേതാക്കൾ

ഇരിങ്ങാലക്കുട : പെഗാസസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്‍റെ ഓര്‍മയ്ക്കായി നഗരസഭ മൈതാനിയില്‍ സംഘടിപ്പിച്ച ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റ് ലീഗ് സീസണ്‍ 4ൽ ടീം പെഗാസസ് ജേതാക്കളായി.

ടീം ബോയ്സ് ആണ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയത്.

ലീഗ് നഗരസഭ കൗൺസിലർ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

പെഗാസസ് ക്ലബ്ബ് പ്രസിഡന്റ് എ ജി അരുണ്‍ അധ്യക്ഷത വഹിച്ചു.

ശ്രീക്കുട്ടന്‍റെ പേരിലുള്ള ജഴ്‌സി ശ്രീക്കുട്ടന്‍റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന്
സോണിയ ഗിരി സമ്മാനിച്ചു.

സമാപനസമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ എന്‍ ജി ജിജി കൃഷ്ണ മുഖ്യാതിഥിയായി.

ദേവരാജന്‍ പുത്തുക്കാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു.

പെഗാസസ് ക്ലബ്ബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, ഷാജന്‍ ചക്കാലയ്ക്കല്‍, സൈഗണ്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

എം സി ജോസ് അനുസ്മരണ സൗഹൃദ ഫുട്ബോൾ മത്സരം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് സി.ജെ ഷാജുവിന്റെ പിതാവ് എം സി ജോസ് അനുസ്മരണാർത്ഥം കോലോത്തുംപടി ടർഫ് ഗ്രൗണ്ടിൽ നടത്തിയ സൗഹൃദ ഫുട്‌ബോൾ മത്സരം മാനേജർ റവ ഫാ പ്രൊഫ ഡോ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ബൈജു കുവ്വപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

കായിക അധ്യാപകനായ അരുൺ മത്സരം നിയന്ത്രിച്ചു.

എം എ ജിഫിൻ, ഇ കെ ഷിഹാബ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ പി ആൻസൻ ഡൊമിനിക് സ്വാഗതവും ജിൻസൺ ജോർജ് നന്ദിയും പറഞ്ഞു.