“വോട്ട് ചോരി” ഒപ്പ് പ്രചാരണവുമായി ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : സമ്മതിദാന അവകാശം മോഷ്ടിക്കാതിരിക്കുക, ഇന്ത്യയിലെ പൗരന്മാരായ നമ്മൾ വോട്ടർ പട്ടികയിൽ നടക്കുന്ന കൃത്രിമത്വവും വോട്ട് അവകാശം നിഷേധിക്കുന്ന ഇടപെടലുകളും അവസാനിപ്പിക്കുക,
വോട്ട് ചെയ്യാൻ യോഗ്യരായ ഓരോ പൗരനും വോട്ടർ പട്ടികയിൽ സ്ഥാനം ഉണ്ടായിരിക്കണം എന്നീ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “വോട്ട് ചോരി” ഒപ്പ് പ്രചാരണം നടത്തി.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഒപ്പ് ശേഖരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു.

സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, കൗൺസിലർമാർ, ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.

ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി ശ്രുതി

ഇരിങ്ങാലക്കുട : “വടക്കു പടിഞ്ഞാറൻ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടൽ പായലുകളുടെ ഭൗതിക രാസജൈവ പ്രവർത്തന പഠനങ്ങൾ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ശ്രുതി.

നാട്ടിക ശ്രീനാരായണ കോളെജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് ഗവേഷണ ബിരുദം നേടിയത്.

റിട്ട. അസി. പ്രൊഫ. ജി. ചിത്രയാണ് ഗൈഡ്.

തളിക്കുളം എരണേഴത്ത് പടിഞ്ഞാറ്റയിൽ മനോഹരൻ – ഗീത ദമ്പതികളുടെ മകളും എടതിരിഞ്ഞി എച്ച്.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപകനായ കെ.പി. ഹജീഷിന്റെ ഭാര്യയുമാണ്.

മകൻ : ആഗ്നേയ്

മലയാളത്തിൽ ഡോക്ടറേറ്റ് നേടി സിൻ്റൊ കോങ്കോത്ത്

ഇരിങ്ങാലക്കുട : “ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം: വിമർശനാത്മക സമീപനം” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിലെ മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണബിരുദം നേടി ഡോ. എ. സിൻ്റൊ കോങ്കോത്ത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആണ്.

ഡോ. ബി.എസ്. ദീപ ആണ് ഗവേഷണ മാർഗ്ഗദർശി.

തുമ്പൂർ കോങ്കോത്ത് ആൻ്റു- എൽസി ദമ്പതികളുടെ മകളും കൊറ്റനല്ലൂർ പുല്ലൂക്കര സിക്സൻ്റെ ഭാര്യയുമാണ്.

സരിഗ, സനിമ എന്നിവരാണ് മക്കൾ.

“കഥകളതിസാഗരം” ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കഥകളതിസാഗരം” ശിൽപ്പശാല സംഘടിപ്പിച്ചു.

കഥാകൃത്ത് കെ.എസ്. രതീഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ, കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, മലയാള വിഭാഗം മേധാവി റവ. ഫാ. ടെജി കെ. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മലയാളം വിഭാഗം കോർഡിനേറ്റർ കെ.എസ്. സരിത സ്വാഗതവും അധ്യാപിക ഡോ. അഞ്ജുമോൾ ബാബു നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെക്ഷനിൽ “കഥയും ഞാനും” എന്ന വിഷയത്തിൽ കഥാകൃത്ത് കെ.എസ്. രതീഷ്, “കഥനം, ജീവിതം, ദർശനം” എന്ന വിഷയത്തിൽ നിശാഗന്ധി പബ്ലിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണനുണ്ണി ജോജി, “എഴുത്തിലെ പുതുവഴികൾ” എന്നാ വിഷയത്തിൽ കഥാകൃത്തും ഗവേഷകനുമായ ഡി.പി. അഭിജിത്ത് എന്നിവർ പ്രഭാഷണം നടത്തി.

മലയാള വിഭാഗം അധ്യാപിക വി.ആർ. രമ്യ നന്ദി പറഞ്ഞു.

കെ.വി. ചന്ദ്രൻ്റെ സ്മരണാർത്ഥം “ചന്ദ്രപ്രഭ” അവാർഡ് ഏർപ്പെടുത്തി

ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതൽക്കേ സർവ്വസ്വമായി വർത്തിച്ചിരുന്ന കിഴക്കെ വാര്യത്ത് കെ.വി. ചന്ദ്രൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുന്നതിന് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് “ചന്ദ്രപ്രഭ” എന്ന പേരിൽ പുരസ്കാരം ഏർപ്പെടുത്തി.

കലാസാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകൾ നീണ്ട സംഘാടക മികവ് പുലർത്തുകയും പ്രയോക്താക്കൾക്കും അനുവാചകർക്കും ആതിഥേയർക്കും സർവ്വോപരി കലയ്ക്കും കാലത്തിൻ്റെ വക്താവായി അനുഗുണമായ പരിപോഷണങ്ങൾ നൽകുകയും ചെയ്ത പൊതുസ്വീകാര്യനായ വ്യക്തിയെ ആയിരിക്കും വർഷംതോറുമുള്ള “ചന്ദ്രപ്രഭ” പുരസ്കാരത്തിനായി പരിഗണിക്കുക.

2022ലെ മഹാനവമി ദിവസമാണ് കെ.വി. ചന്ദ്രൻ വാര്യർ വിട പറഞ്ഞത്. അതിൻ്റെ ഓർമ്മയ്ക്കായി വരും വർഷങ്ങളിൽ മഹാനവമി ദിവസം തന്നെ പുരസ്കാരം പ്രഖ്യാപിച്ച് ക്ലബ്ബിൻ്റെ വാർഷികദിനത്തിൽ പുരസ്കാരം സമർപ്പിക്കും.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ (ചെയർമാൻ), പദ്മശ്രീ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ. നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വ. രാജേഷ് തമ്പാൻ, ടി. നന്ദകുമാർ എന്നിവരടങ്ങുന്ന ഏഴംഗ പുരസ്കാര നിർണ്ണയസമിതി രൂപീകരിച്ചതായി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ അറിയിച്ചു.

സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം : കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ സമസ്ത മേഖലകളിലും സമ്പൂർണ്ണ പരാജയമാണെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്പെഷ്യൽ കൺവെൻഷൻ.

വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, കാർഷിക മേഖല, ക്രമസമാധാന മേഖല തുടങ്ങിയവ കൂടുതൽ തകർച്ചയിൽ ആണെന്നും കൺവെൻഷൻ വിലയുരുത്തി.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം യുഡിഎഫ് കാലഘട്ടത്തിൽ നേടിയ വികസനങ്ങൾ അല്ലാതെ പുതിയതായി കഴിഞ്ഞ 9 വർഷമായി ഒന്നും തന്നെ നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ടൗൺഹാളിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എംപി ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു.

നിയോജകമണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് കോർഡിനേറ്റർ അപൂ ജോൺ ജോസഫ് മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡൻ്റ് സി.വി. കുര്യാക്കോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ഉന്നതാധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗോപുരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, ഉണ്ണി വിയ്യൂർ, ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയംഗം സതീഷ് കാട്ടൂർ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ജോബി ആലപ്പാട്ട്, ഭാരവാഹികളായ മാഗി വിൻസെന്റ്, എം.എസ്. ശ്രീധരൻ, എ.കെ. ജോസ്, എബിൻ വെള്ളാനിക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ്, അഷ്റഫ് പാലിയത്താഴത്ത്, എൻ.ഡി. പോൾ, എ.ഡി. ഫ്രാൻസിസ്, ജോൺസൺ കോക്കാട്ട്, ഷൈനി ജോജോ, ഫെനി എബിൻ, വിനോദ് ചേലൂക്കാരൻ, അനിൽ ചന്ദ്രൻ, അജിത സദാനന്ദൻ, ഷക്കീർ മങ്കാട്ടിൽ, ലിംസി ഡാർവിൻ, തുഷാര ബിന്ദു, ഷീജ ഫിലിപ്പ്, ലാസർ കോച്ചേരി, ജോസ് ജി. തട്ടിൽ, ജോസ് പാറേക്കാടൻ, ബാബു ചേലക്കാട്ടുപറമ്പിൽ, റാൻസി മാവേലി, റോഷൻ ലാൽ, സി.ആർ. മണികണ്ഠൻ, സിന്റോ മാത്യു, ഷോണി ടി. തെക്കൂടൻ, ടോബി തെക്കൂടൻ, തോമസ്സ് കെ.പി. കോരേത്ത്, വത്സ ആൻ്റു, എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, ജോൺസൻ തത്തംപിള്ളി, ജോഷി കോക്കാട്ട്, സി.ടി. വർഗ്ഗീസ്, ഡേവിസ് മഞ്ഞളി, വർഗ്ഗീസ് പയ്യപ്പിള്ളി, രഞ്ജിത്ത് സുബ്രഹ്മണ്യൻ, ജോയ് കൂനമ്മാവ്, സ്റ്റീഫൻ ചേറ്റുപുഴക്കാരൻ, അനിലൻ പൊഴേക്കടവിൽ, കെ.ഒ. ലോനപ്പൻ, സന്തോഷ് മംഗലത്ത്, ലാലു വിൻസെന്റ്, ജോയൽ ജോയ്, അൻബിൻ ആന്റണി, അഫ്സൽ ആലിപ്പറമ്പിൽ, അനൂപ് രാജ്, ഷാജി പാലത്തിങ്കൽ, ഷീല മോഹനൻ എടക്കുളം, മോഹനൻ ചേരയ്ക്കൽ, ജയൻ പനോക്കിൽ, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, അല്ലി സ്റ്റാൻലി, സജിത പൊറത്തിശ്ശേരി, നെൽസൻ മാവേലി, ജോണി വല്ലക്കുന്ന്, സണ്ണി വൈലിക്കോടത്ത്, ജോയ് പടമാടൻ, മുജീബ്, ജെയ്സൺ മരത്തംപിള്ളി, തോമസ് തുളുവത്ത്, തോമസ്സ് ടി.എ. തോട്ട്യാൻ, ശ്യാമള അമ്മാപ്പറമ്പിൽ, ജോബി കുറ്റിക്കാടൻ, പീയൂസ് കുറ്റിക്കാടൻ, ലാസർ ആളൂർ, എൻ.കെ. കൊച്ചുവാറു, പോൾ ഇല്ലിക്കൽ, തോമസ്സ് ഇല്ലിക്കൽ, അരവിന്ദാക്ഷൻ, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, ജോസ് പുന്നേലിപ്പറമ്പിൽ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

“ജീവിതോത്സവം 21ദിന ചലഞ്ചി”ന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ “ജീവിതോത്സവം 21ദിന ചലഞ്ചി”ന് നടവരമ്പ് സ്കൂളിൽ തുടക്കം കുറിച്ചു.

എൻ.എസ്.എസ്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൗമാരക്കാരായ വിദ്യാർഥികളെ മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം, അക്രമവാസന, ആത്മഹത്യാപ്രവണത തുടങ്ങി ദുശ്ശീലങ്ങളിൽ നിന്ന് രക്ഷിക്കാൻ 21 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് ഇതിൻ്റെ ഭാഗമായി ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.

ഈ ദുശ്ശീലങ്ങൾക്കെതിരെ മനുഷ്യവലയം തീർത്തു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്.

വാർഡ് മെമ്പർ മാത്യു പറേക്കാടൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

എൻ.എസ്.എസ്. ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനർ ഒ.എസ്. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി.

പി.ടി.എ. പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ അനിൽകുമാർ, ഹൈസ്കൂൾ പ്രധാന അധ്യാപിക എം.വി. ഉഷ,
എം.പി.ടി.എ. പ്രസിഡൻ്റ് സനീജ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ.ബി. മഞ്ജു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എസ്. സുമ നന്ദിയും പറഞ്ഞു.

സെൻ്റ് ജോസഫ്സ് കോളെജിൽ “പ്രയുക്തി” തൊഴിൽമേള 27ന്

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്ററിന്റെയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 27ന് സെൻ്റ് ജോസഫ് കോളെജിൽ വെച്ച് മെഗാ തൊഴിൽമേള ”പ്രയുക്തി” സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഐടി, ബാങ്കിങ്ങ്, ഫൈനാൻസ്, ഓട്ടോമൊബൈൽ, ഹെൽത്ത്, എഡ്യുക്കേഷൻ, ഇൻഷുറൻസ്, മാർക്കറ്റിങ്ങ് എന്നീ മേഖലകളിൽ നിന്നായി 2000ത്തിൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

45ൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേള മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജുമായോ 9446228282 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെൻ്റ് ഓഫീസർ എം. ഷാജു ലോനപ്പൻ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥൻ ആർ. അശോകൻ, ക്ലറിക്കൽ സ്റ്റാഫ് കെ.പി. പ്രശാന്ത്, സെൻ്റ് ജോസഫ് കോളെജ് വൈസ് പ്രിൻസിപ്പൽ സി. ഡോ. എം.ഒ. വിജി, ഹിസ്റ്ററി വിഭാഗം അസി. പ്രൊഫ. ജോസ് കുര്യാക്കോസ്, അസി. പ്രൊഫ. നിഖിത സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിര്യാതയായി

റോസി

ഇരിങ്ങാലക്കുട : ചാവറ നഗറിൽ പരേതനായ പൂമുറ്റത്ത് ചക്കാലക്കൽ ദേവസ്സി ഭാര്യ റോസി (81) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 25) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ: ബേബി, അല്ലി, പരേതനായ ജോസഫ്, ഷീല, ലാലി, മിനി, ജോയ്, പരേതനായ ജോജു

മരുമക്കൾ: ജോസ്, ജോയ്, ഷീല, ജോൺസൺ, സ്റ്റാലിൻ, ആൻ്റു, ഷീജ, ബിന്ദു

നിര്യാതയായി

കാളിക്കുട്ടി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി വട്ടപറമ്പിൽ വേലായുധൻ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 25) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.