ദേവയാനി
ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.
സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മകൻ : ജിതിൻ
മരുമകൾ : വിനീത

ദേവയാനി
ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.
സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മകൻ : ജിതിൻ
മരുമകൾ : വിനീത

ഏല്യ
ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ(95) നിര്യാതയായി.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.
മക്കൾ : പരേതനായ ജോൺസൻ, ജോസ്,
ഫ്രാൻസിസ്, റോസി,
ഡെയ്സി
മരുമക്കൾ : മേരി, പരേതയായ സിസിലി, ഉഷ, ഡേവീസ്

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോണത്തുകുന്ന് ഗവ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു.
പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ് വിന്‍ റോഡ്രിഗ്സ്, പഞ്ചായത്ത് അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി, പി.എസ്. ഷക്കീന, കെ.എ. സദക്കത്തുള്ള, എ.വി. പ്രകാശ്, പി.കെ. സൗമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട : ചാലക്കുടി പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മൂർഷിദാബാദ് സ്വദേശിയായ ആഷിക്കി(26)നെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ കഴിഞ്ഞ 2 വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു. 2 ദിവസം മുമ്പാണ് ചാലക്കുടിയിൽ വന്നത്.
മോഷണത്തിനിടെ റൂമിലെ താമസക്കാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ചു. തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, ഋഷിപ്രസാദ്, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ.ജി. അജയ്കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. മുരളി ഹരിതം മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
കിഷോർ പള്ളിപ്പാട്ട്, മധു പി. മേനോൻ, ജനാർദ്ദനൻ കാക്കര, കെ.എസ്. സുധാമൻ, ഭാസുരംഗൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് തൃശ്ശൂർ ശിവരഞ്ജിനി ബാലാജി കലാഭവൻ അവതരിപ്പിച്ച ”ജാനകീയം” നൃത്താവിഷ്കാരം അരങ്ങേറി.

ഇരിങ്ങാലക്കുട : രൂപതയുടെ കീഴിലുള്ള മേഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.
രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.
രൂപതയിലെ 56 ഇടവകകളിൽ നിന്ന് 112 വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.
ഈ സാമ്പത്തിക വർഷത്തിൽ 5,40,000 രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.
മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, വിദ്യാർഥി പ്രതിനിധി സ്നേഹ ബാബു പൂവത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റിന്റെ കൺവീനറും ഇൻചാർജ് വികാരി ജനറാളുമായ ജോളി വടക്കൻ സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം പൗലോസ് കൈതാരത്ത് നന്ദിയും പറഞ്ഞു.
മേഴ്സി ട്രസ്റ്റ് സെക്രട്ടറി റവ. ഫാ. കിരൺ തട്ട്ല, ജോയിന്റ് സെക്രട്ടറി റവ. സി. ലിസ മേരി എഫ്.സി.സി., അഡ്വൈസറി ബോർഡ് അംഗങ്ങളായ എൻ.എം. വർഗീസ് നെടുംപറമ്പിൽ, റോസി ചെറിയാൻ വാഴപ്പിള്ളി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂർ ബ്ലോക്ക് ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ജനകീയ സദസ്സ് നടത്തി.
റീജണൽ പ്രസിഡന്റ് ജോപ്പി മങ്കിടിയാൻ അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.എ. മുസമ്മിൽ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവ് ഈഴുവത്തറ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജീവൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റസിയ അബു, പാർലമെൻ്ററി പാർട്ടി നേതാവ് ഷംസു വെളുത്തേരി, മുൻ പഞ്ചായത്ത് പ്രസിഡൻ്റും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ എം.പി. സോണി, വിചാർ വിഭാഗ് ബ്ലോക്ക് ചെയർമാൻ സലിം അറക്കൽ, കൊടുങ്ങല്ലൂർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മായ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വി. മോഹൻദാസ് സ്വാഗതവും, പുത്തൻച്ചിറ മണ്ഡലം പ്രസിഡന്റ് ഉബൈദ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരൻ ഒ.വി. വിജയൻ്റെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സും കഥാവിചാരവും സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), ഷാജിത സലീം, ആൻ്റണി കൈതാരത്ത്, സിന്ധു മാപ്രാണം, പി.കെ. ജോർജ്ജ്, എൻ.ഐ. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.
ശിവദാസൻ ചെമ്മണ്ട, മഹേഷ് ഇരിങ്ങാലക്കുട എന്നിവർ കഥകൾ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹോക്കി ടീം അംഗങ്ങൾക്ക് 20 കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തു.
ദേശീയ തലത്തിലടക്കം നടത്തിയ പ്രവർത്തന മികവിനാണ് കുട്ടികൾക്ക് കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തത്.
പി.ടി.എ. പ്രസിഡൻ്റ് ടി.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.
മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ, എം.പി.ടി.എ. പ്രസിഡന്റ് നിജി വത്സൻ, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ, ജില്ലാ ഹോക്കി സെക്രട്ടറി എബനേസർ ജോസ്, ഭാരവാഹികളായ സുധി ചന്ദ്രൻ, സിനി വർഗ്ഗീസ്, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു.
അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു.
ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പറുകളിലൂടെയും വിളിച്ച് പറഞ്ഞും സ്റ്റോക്ക് ട്രേഡിംഗില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തുന്നതിന് വേണ്ടി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.
പിന്നാലെ രണ്ട് മാസം കൊണ്ട് കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.
ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.
നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കല്ലേറ്റുംകര സ്വദേശി ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.
മുഹമ്മദ് അബ്ദുൾ ഹക്കീം പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തതിൽ 4 ലക്ഷം രൂപയും ഒരു സ്ത്രീയെ ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അവരെക്കൊണ്ട് തന്നെ നാല് ലക്ഷം രൂപ ചെക്ക് മുഖേന പിന്‍വലിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടര്‍ന്ന് മുംബൈ സ്വദേശിയായ യുവാവിന് 4 ലക്ഷം രൂപയ്ക്ക് തുല്യമായ ബിറ്റ്‌കോയിന്‍ എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്ത് നൽകുകയും ചെയ്തു.
ഒരു വന്‍ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഐടി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകി കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ കടത്തിക്കൊണ്ടു പോയി നിര്‍ബന്ധിച്ചും, പീഡിപ്പിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കൊണ്ട് ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തുകയാണ് എന്നും പൊലീസ് വ്യക്തമാക്കി.
ട്രേഡിംഗിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്‍കി ആകര്‍ഷിക്കുകയും, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച്, വന്‍തുക കമ്മീഷനായി ലഭിച്ചിട്ടുളളതായി ഇരകളെ വിശ്വസിപ്പിച്ച്, ട്രേഡിംഗ് നടത്തുന്നവരില്‍ നിന്നും ഉയര്‍ന്ന തുകകള്‍ കൈപ്പറ്റി, ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചു നല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.
തട്ടിപ്പു നടത്തുന്നവര്‍ കേസ്സില്‍ ഉള്‍പ്പെടാതിരിക്കാനായി നേരിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാതെ, പണം പിന്‍വലിച്ചെടുക്കുന്നതിന് നിര്‍ധനരായ ആളുകളെ കണ്ടെത്തി ചികിത്സാ സഹായം നല്‍കാമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവര്‍ക്ക് ചെറിയ തുക കമ്മീഷനായി നല്‍കി തട്ടിപ്പ് നടത്തിയ പണത്തില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനുശേഷം ഇവരെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സുരേഷ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.