എടതിരിഞ്ഞിയിൽ രാഷ്ട്രപിതാവിൻ്റെ രക്തസാക്ഷിദിനം ആചരിച്ച് കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ബിജു ചാണാശ്ശേരി, ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, എ എം അശോകൻ, സുബ്രഹ്മണ്യൻ, ബാഹുലേയൻ, സി കെ ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിനം ആചരിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്, സതീഷ് പുളിയത്ത്, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോൻ, കൗൺസിലർമാരായ സുജ സഞ്ജീവ്കുമാർ, ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, മണ്ഡലം ട്രഷറർ ധർമ്മരാജൻ, കുര്യൻ ജോസഫ്, ജോസ് മാമ്പിള്ളി, എ സി സുരേഷ് എന്നിവർ നേതൃത്വം നൽകി.

നിര്യാതനായി

പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി തണ്ടാശ്ശേരി പരേതനായ സുകുമാരൻ മകൻ പ്രദീപ് കുമാർ (56) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഭാര്യ : സിന്ധു

മക്കൾ : ഉണ്ണിമായ, ഉദയ് കുമാർ

സഹോദരങ്ങൾ : ജയകുമാർ, സുജാത, ലത, രാജി

നിര്യാതനായി

പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി തണ്ടാശ്ശേരി പരേതനായ സുകുമാരൻ മകൻ പ്രദീപ് കുമാർ (56) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഭാര്യ : സിന്ധു

മക്കൾ : ഉണ്ണിമായ, ഉദയ് കുമാർ

സഹോദരങ്ങൾ : ജയകുമാർ, സുജാത, ലത, രാജി

പൂമംഗലത്ത് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിച്ചു.

എടക്കുളം നെറ്റിയാട് സെന്ററിൽ നടന്ന ദിനാചരണം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

കെ പി സെബാസ്റ്റ്യൻ, ടി ആർ രാജേഷ്, ടി ആർ ഷാജു, വി ആർ പ്രഭാകരൻ, പി പി ജോയ്, കത്രീന ജോർജ് എന്നിവർ പ്രസംഗിച്ചു.

അഖിൽ മുഗൾകുടം സ്വാഗതവും കെ എസ് അജി നന്ദിയും പറഞ്ഞു.

വേളൂക്കരയിൽ മഹാത്മാഗാന്ധി അനുസ്മരണവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വേളൂക്കര മണ്ഡലം കമ്മിറ്റി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം പ്രസിഡൻ്റ് അഡ്വ ശശികുമാർ ഇടപ്പുഴ, മുതിർന്ന കോൺഗ്രസ് നേതാവ് പി ഐ ജോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ബിബിൻ തുടിയത്ത്, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻ്റ് ജോണി കാച്ചപ്പിള്ളി, ബൂത്ത് പ്രസിഡൻ്റുമാരായ ഷജീർ കൊടകരപറമ്പിൽ, ഫ്രാൻസിസ് പുനത്തിൽ, ജോസ് പാറോക്കാരൻ, നിഷ സുധീർ, വാർഡ് പ്രസിഡൻ്റ് റാഫി മൂശ്ശേരിപറമ്പിൽ, മെജോ ജോസ്, ഡേവീസ് പേങ്ങിപറമ്പിൽ എന്നിവർ പങ്കെടുത്തു.

എടതിരിഞ്ഞി വില്ലേജിലെ ഫെയർവെല്യൂ വിഷയം ശാശ്വതമായി പരിഹരിക്കണം : കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു ചുററുപാടുള്ള മറ്റു വില്ലേജുകളെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയെയും അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലായി ഒരു ആറിന് 1980000 രൂപ എന്ന നിലയിലാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഇതുമൂലം വില്ലേജിലെ മുഴുവൻ ജനങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം, ചികിത്സ എന്നു തുടങ്ങി അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. ഭൂമിയുടെ അമിതമായ ഫെയർ വാല്യൂ മൂലം വിൽക്കുവാനോ കൈമാറ്റം നടത്താനോ സാധിക്കാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ്.

ആവശ്യം പരിഹരിക്കുന്നതിന് വേണ്ടി പല തലങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ അദാലത്ത് എന്ന പേരിൽ പ്രത്യേക അപേക്ഷയും ഫീസും പ്രമാണങ്ങളുടെ പകർപ്പും ഓരോരുത്തരും നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.

തങ്ങളുടേതല്ലാത്ത കാരണത്താൽ ഉദ്യോഗസ്ഥരുടെ പിഴവുമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ വീണ്ടും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്നതിന് പകരം നാലായിരത്തോളം വരുന്ന ഭൂവുടമകളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കണ്ണിൽ പൊടിയിടുന്ന അദാലത്തിനു പകരം പ്രത്യേക ഉത്തരവ് ഇറക്കി പരിഹരിക്കണമെന്നും, ഇത്തരത്തിൽ ഫെയർവെല്യൂ നിശ്ചയിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫെയർ വാല്യൂ വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാറ്റൊ കുരിയൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ആൻ്റോ പെരുമ്പിള്ളി, കെ കെ ഷൗക്കത്തലി, കെ പി സെബാസ്റ്റ്യൻ, എ ഐ സിദ്ധാർത്ഥൻ, ടി എസ് പവിത്രൻ, കെ ഡി ഹേമന്ദ്കുമാർ, എം ജെ റാഫി, ജോമോൻ വലിയവീട്ടിൽ, എ എസ് ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള കരട് പദ്ധതികളുടെ അവതരണവുമായി വികസന സെമിനാർ സംഘടിപ്പിച്ചു.

ഉൽപാദന മേഖലയിൽ 1,20,28,070 രൂപയും സേവന മേഖലയിൽ 11,26,79,708 രൂപയും, പശ്ചാത്തല മേഖലയിൽ 5,23,52,842 രൂപയും ഉൾപ്പെടെ 17,70,60,720 രൂപയുടെ കരട് പദ്ധതികളാണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്.

എല്ലാ മേഖലകൾക്കും ഒരു പോലെ ഊന്നൽ നൽകിയാണ് കരട് പദ്ധതി അവതരിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.

യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എം മുകേഷ്, വാർഡ് മെമ്പർ ഷംസു വെളുത്തേരി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റാബി സക്കീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജിയോ ഡേവിസ് പദ്ധതി വിശദീകരണം നടത്തി.

തുടർന്ന് പൊതുചർച്ചയും നിർദ്ദേശാവതരണങ്ങളും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, അംഗൻവാടി ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, ജലനിധി ജീവനക്കാർ, കർമ്മസമിതി അംഗങ്ങൾ, രാഷ്ട്രീയ കലാ സാംസ്കാരിക വായനശാലാ പ്രവർത്തകർ തുടങ്ങിയവർ
പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് സ്വാഗതവും, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജൻ
പൂപ്പത്തി നന്ദിയും പറഞ്ഞു.

തദ്ദേശീയ ദിനാഘോഷം : ജില്ലാതല കായിക മത്സരങ്ങൾ തുടങ്ങി

ഇരിങ്ങാലക്കുട : ഫെബ്രുവരി 18, 19 തീയ്യതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന തദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടത്തുന്ന ജില്ലാതല കായിക മത്സരത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻ്റും കലാകായിക സബ്ബ് കമ്മിറ്റി ചെയർമാനുമായ എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് ആശംസകൾ നേർന്നു.

മതിലകം പഞ്ചായത്ത് സെക്രട്ടറിയും കൺവീനറുമായ കെ എസ് രാംദാസ് സ്വാഗതവും, സബ്ബ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് ജീവനക്കാരനുമായ പി എം മിഥുൻ നന്ദിയും പറഞ്ഞു.

തീരദേശവില്പന ലക്ഷ്യമാക്കി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി : പിടികൂടിയത് 200ൽ പരം പാക്കറ്റുകൾ

ഇരിങ്ങാലക്കുട : തീരദേശ വിൽപ്പന ലക്ഷ്യമാക്കി കാറിലും സ്കൂട്ടറിലുമായി 200ൽ പരം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ.

തീരദേശ മേഖലയിലെ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കും, മത്സ്യതൊഴിലാളികൾക്കും ഇടയിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തുന്നതിനായി എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പി വെമ്പല്ലൂർ അമ്പലനട ജംഗ്ഷനിൽ വെച്ച് നടത്തിയ കാർ പരിശോധനയിൽ ഒരു കാറിന്റെ സീറ്റിനടിയിൽ സഞ്ചിയിലാക്കിയ നിലയിൽ 130 ഹാൻസ് പാക്കറ്റുകളും വില്പന നടത്തി കിട്ടിയ 18,010 രൂപയും ലഭിച്ചു.

കാറിൽ എത്തിയ കൊടുങ്ങല്ലൂർ ലോകമലേശ്വരം കുഴികണ്ടത്തിൽ വീട്ടിൽ മുഹമ്മദ് മകൻ സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റൊരു സ്കൂട്ടറിൽ നിരോധിത പുകയുൽപ്പന്നങ്ങളുമായി എത്തിയ കുടിലിങ്ങാബസാർ ചാനടിക്കൽ വീട്ടിൽ സദാനന്ദൻ മകൻ സന്ദീപിനെയും അറസ്റ്റ് പൊലീസ് ചെയ്തു.

ഇയാളുടെ സ്കൂട്ടറിൽ നിന്നും 60 പാക്കറ്റ് ഹാൻസുകൾ കണ്ടെത്തി.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐഎസ്എച്ച്ഒ എം കെ ഷാജി, എസ് ഐ രമ്യ കാർത്തികേയൻ, പ്രൊ എസ് ഐ സഹദ്, എ എസ് ഐമാരായ പ്രജീഷ്, ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.