മെയ് 20നു നടക്കുന്ന ദേശീയ പണിമുടക്ക് :ഐക്യ ട്രേഡ് യൂണിയൻ കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : തൊഴിലാളി വർഗ്ഗം, കർഷകർ, അധഃസ്ഥിത ജനവിഭാഗങ്ങൾ എന്നീ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരെ തൊഴിൽ കോഡുകൾ ഒഴിവാക്കുക, പൊതുമേഖലാ തൊഴിലിടങ്ങളുടെ വില്പന അവസാനിപ്പിക്കുക, ദേശീയ സമ്പത്ത് വില്പന നിർത്തുക,വിലക്കയറ്റവും തൊഴിലില്ലായ്മയും അവസാനിപ്പിക്കുക, കർഷകരെ സംരക്ഷിക്കുക, കോർപ്പറേറ്റ് കൊള്ള ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഐക്യ ട്രേഡ് യുണിയന്റെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് നടന്ന ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ എ ഐ
ടി യു സി തൃശൂർ ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സി ഐ ടി യു ഏരിയ സെക്രട്ടറി
കെ എ ഗോപി അദ്ധ്യക്ഷത വഹിച്ചു.

കെ കെ ശിവൻ, എൻ കെ ഉദയപ്രകാശ്, ലത ചന്ദ്രൻ, ഉല്ലാസ് കളക്കാട്ട് എന്നിവർ സംസാരിച്ചു,

വർദ്ധനൻ പുളിക്കൽ, റഷീദ് കാറളം, സി ഡി സിജിത്ത്, ബാബു ചിങ്ങാരത്ത്, മോഹനൻ വലിയാട്ടിൽ എന്നിവർ നേതൃത്വം നൽകി.

അന്ത്രുപ്പാപ്പ ആണ്ടുനേർച്ച : സ്വാഗതസംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : വലിയുല്ലാഹി അന്ത്രുപ്പാപ്പ (ന:മ) 26-ാം ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ ശൈഖുനാ എം.ടി. അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ മഹല്ല് ഖത്തീബും മുദർരിസുമായ ഉസ്താദ് അബ്ദുന്നാസ്വിർ സഅദി അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ സി.ജെ. അബീൽ സ്വാഗതവും എസ്കെഎസ്എസ്എഫ് ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് ശാമിൽ നന്ദിയും പറഞ്ഞു.

ടി. മുഹമ്മദ്കുട്ടി മുസ്‌ലിയാർ, വി.എസ്. അബ്ദുന്നാസ്വിർ ഫൈസി, പി.എം. മുഹമ്മദ് അബ്ദുൽ ഗഫൂർഹാജി, ഇ.എം. അൻസാർ അസ്ഹരി, കെ.എ. അബൂബക്കർ, അലിയാർ കടലായി, ശമീർ പുത്തൻചിറ, മുഹമ്മദ് റാഫി പുത്തൻചിറ, എം.എ. സത്താർ, അബ്ദുൽ ഖാദർ, അബ്ദുൽ കരീം, എം.എ. മുഹമ്മദ് റഫീഖ്, അബ്ദുസ്സലാം മുസ്‌ലിയാർ, സി.എ. അബ്ദുസ്സലാം, കെ.എസ്. ഹൈദർ അലി, എം.കെ. ശമീർ, കെ.ജെ. ഉമർ, പി.ബി. അൻസാരി, കെ.ജെ. അലി, എം.കെ. ശഫീർ, എ.കെ. അലിയാർ, മുഹമ്മദ് അമാനി, മുഹമ്മദ് അഫ്സൽ, ആദിൽ യാസീൻ തുടങ്ങിയവർ സംബന്ധിച്ചു.

കാട്ടൂർ സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ ബി ജെ പി ധർണ നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ ബിജെപി കാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു.

ബിജെപി കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷെറിൻ അധ്യക്ഷത വഹിച്ചു.

അഡ്വ. സർജദാസ് ആമുഖ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്കുമാർ, മുൻ ജില്ല കർഷകമോർച്ച ട്രഷറർ അഭിലാഷ് കണ്ടാരംതറ, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ തളിയപ്പറമ്പിൽ, മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, വിൻസൺ ചിറ്റിലപ്പിള്ളി, സുജി നീരോലി, ഗീത കിഷോർ, മിഥുൻ, സുനിൽ നായരുപറമ്പിൽ, അനിത രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

പഞ്ചായത്ത് ജനറൽ സെക്രട്ടറി ധനീഷ് സ്വാഗതവും കമ്മിറ്റി അംഗം ജയൻ കുറ്റിക്കാട്ട് നന്ദിയും പറഞ്ഞു.

കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ പ്രവർത്തനങ്ങൾ ശ്ലാഘനീയം : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.

കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ തൃശൂർ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ അവരുടെ നേതൃപാടവം കൂടുതൽ മേഖലയിൽ പ്രകടിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നോക്ക വികസന കമ്മീഷന്റെ മൈക്രോ ക്രെഡിറ്റ്‌ പദ്ധതിയിൽ കെ.വി.വി.എം.എഫ്.നെ ഉൾപ്പെടുത്തണമെന്ന്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ വിജയലക്ഷ്മി ചേനോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.

കെ.വി.വി.എസ്. സംസ്ഥാന പ്രസിഡന്റ്‌ എസ്. കുട്ടപ്പൻ ചെട്ടിയാർ, ജില്ലാ പ്രസിഡന്റ്‌ എം.കെ. സേതുമാധവൻ, കെ.വി.വി.എം.എഫ്. സംസ്ഥാന പ്രസിഡന്റ്‌ അനന്തലക്ഷ്മി, അഡ്വ. കമലം, റാണി കൃഷ്ണൻ, വിനോദിനി മുരളി, സ്മിത മനോജ്‌, ശ്രീദേവി ബിജുകുമാർ, നിർമ്മല രവീന്ദ്രൻ, എം.എസ്. ശ്രീധരൻ, ശങ്കർ പഴയാറ്റിൽ, സി.ആർ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

പ്രൊഫ. മഞ്ജു മാലതി ‘സ്ത്രീകളുടെ നേതൃത്വപാടവം’ എന്ന വിഷയത്തെക്കുറിച്ചും കിഷോർകുമാർ ‘സമുദായക്കൂട്ടായ്മയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സുകൾ നയിച്ചു.

78 വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുടയിൽ ആഘോഷമാക്കി കെപിഎംഎസ് സംസ്ഥാന സമ്മേളനം

ഇരിങ്ങാലക്കുട : നീണ്ട 78 വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുടയിൽ കേരള പുലയർ മഹാസഭയുടെ സംസ്ഥാന സമ്മേളനം അരങ്ങേറി.

മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കെപിഎംഎസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം വത്സല നന്ദനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ട്രഷറർ സി.എ. ശിവൻ വരവ്- ചിലവ് കണക്കും, സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ട് ഭാവി പ്രവർത്തന രേഖയും, അസിസ്റ്റൻ്റ് സെക്രട്ടറി പി.വി. രാജു പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. ചന്ദ്രൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി എൻ.കെ. റെജി നന്ദിയും പറഞ്ഞു.

ഡോ. പി.പി. വാവ (പ്രസിഡന്റ്), പി.കെ. രാധാകൃഷ്ണൻ,
പ്രസന്നലാൽ (വൈസ് പ്രസിഡൻ്റുമാർ), കെ.എ. തങ്കപ്പൻ (ജനറൽ സെക്രട്ടറി), സി.എ. ശിവൻ (ട്രഷറർ), പി.വി. രാജു (വർക്കിംഗ് പ്രസിഡന്റ്), ലോജനൻ അമ്പാട്ട് (സംഘടന സെക്രട്ടറി), എൻ.കെ. റെജി, പ്രൊഫ. എം. മോഹൻ (അസിസ്റ്റന്റ് സെക്രട്ടറിമാർ) എന്നിവരെ പുതിയ ഭാരവാഹികളായി
തെരഞ്ഞെടുത്തു.

“നാട്യശാസ്ത്രം” യുനെസ്കോയുടെ ”മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ” ഇടംപിടിച്ചു : ആഘോഷമാക്കാനൊരുങ്ങി നടനകൈരളി

ഇരിങ്ങാലക്കുട : ‘നാട്യശാസ്ത്രം’ എന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തും ആധികാരികവുമായ അഭിനയകലാഗ്രന്ഥം യുനെസ്കോയുടെ ‘മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ’ ചേർത്തതിന്റെ ആഘോഷം ഇരിങ്ങാലക്കുട നടനകൈരളിയിൽ സംഘടിപ്പിച്ചു വരുന്ന 124-ാമത് നവരസ സാധന ശില്പശാലയിൽ നവരസോത്സവമായി അവതരിപ്പിക്കും.

ഏപ്രിൽ 29ന് വൈകീട്ട് 4.30ന് ലോക നൃത്തരംഗത്തെ അപൂർവ വ്യക്തിത്വമായിരുന്ന ഇസഡോറ ഡങ്കനെക്കുറിച്ച് നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും.

തുടർന്ന് ഗുരു വേണുജി ”നാട്യശാസ്ത്രവും നവരസ സാധനയും” എന്ന വിഷയത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തും.

ഇതോടനുബന്ധിച്ച് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും ശില്പശാലയിൽ പങ്കെടുക്കുന്ന യുവപ്രതിഭകൾ അവതരിപ്പിക്കുന്ന കലകൾ അരങ്ങേറും.

മണ്ണാത്തിക്കുളം റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം കഥകളി ആചാര്യൻ കലാനിലയം ഗോപി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ, എം. ശിവശങ്കര മേനോൻ, സുനിത പരമേശ്വരൻ, വി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

അവിട്ടത്തൂർ തേമാലിത്തറ റോഡ്ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : രാജ്യസഭാംഗം പി ടി ഉഷയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വേളൂക്കര അവിട്ടത്തൂർ തേമാലിത്തറ റോഡിന്റെ ഉദ്ഘാടനം പി ടി
ഉഷ എം പി നിർവ്വഹിച്ചു.

2024 – 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി
10 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്.

ചടങ്ങിൽ നാട്ടിലെ കായിക പ്രതിഭകളെയും പരിശീലകരെയും ആദരിച്ചു.

അവിട്ടത്തൂർ തേമാലിത്തറ പരിസരത്തു നടന്ന പരിപാടിയിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു.

വാർഡ്‌ മെമ്പർ ശ്യാംരാജ് തെക്കാട്ട് സ്വാഗതം പറഞ്ഞു.

ആർ എസ് എസ് സംസ്ഥാന പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, തപസ്യ സംസ്ഥാന സെക്രട്ടറി സി സി സുരേഷ്, ക്രൈസ്റ്റ് കോളേജ് മാനേജർ ജോയ് പീനിക്കപ്പറമ്പിൽ, ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ്‌ ചെറാക്കുളം, ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ, പഞ്ചായത്ത് അംഗം അജിത ബിനോയ്‌ എന്നിവർ പങ്കെടുത്തു

കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെ വെളയനാട് സ്വദേശിനിയുടെ വീടിന്റെ പിൻവശത്തേക്ക് അതിക്രമിച്ച് കയറി അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച് കോടതിയുടെ ഉത്തരവ് ലംഘിച്ച കൊറ്റനെല്ലൂർ കരുവാപ്പടി സ്വദേശി കനംകുടം വീട്ടിൽ ഗ്രീനിഷിനെ (28) ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വെളയനാട് സ്വദേശിനിയുടെ പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഗ്രീനീഷിനെ റിമാന്റ് ചെയ്തു.

ഗ്രീനീഷിനെതിരെ ആളൂർ പൊലീസ് സ്റ്റേഷനിൽ ഈ കേസിലെ പരാതിക്കാരിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനുള്ള കേസും, പരാതിക്കാരിയുടെ വീടിന് മുന്നിൽ പോയി പടക്കം പൊട്ടിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള കേസും, കോടതി ഉത്തരവ് ലംഘിച്ച് പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്.

ആളൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ എം. അഫ്സൽ, സാബു, സുമേഷ്, എ.എസ്.ഐ. രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ചട്ടമ്പിസ്വാമി സമാധി ദിനാചരണം 29ന്

ഇരിങ്ങാലക്കുട : ആദ്ധ്യാത്മികാചാര്യൻ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം ചൊവ്വാഴ്ച എൻ എസ് എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തും 145 കരയോഗങ്ങളിലും സമുചിതമായി ആചരിക്കും.

രാവിലെ 10 മണിക്ക് യൂണിയൻ ആസ്ഥാനത്ത് ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി ദിനാചരണത്തിന് തുടക്കം കുറിക്കും.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന അരങ്ങേറും.

താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, പ്രതിനിധി സഭാംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ, ഇലക്റ്ററൽ റോൾ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.