ഇരിങ്ങാലക്കുട : കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമുകൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കിയത്.
പത്ത് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളിൽ സജ്ജമാക്കി.
സ്കൂൾ മാനേജർ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.
കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായിരുന്നു.
ഹീര ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. വിൽസൺ ഈരത്തറ, ഫാ. സിജോ ഇരുമ്പൻ, ആന്റോ പി. തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.












Leave a Reply